കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖത്തര്‍ ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യം

Google Oneindia Malayalam News

Qatar Flag
ദോഹ: ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജ്യം ഇനി മുതല്‍ ഖത്തര്‍. ഫോബ്‌സ്മാഗസിന്‍ പുറത്തുവിട്ട കണക്കിലാണ് ഖത്തര്‍ ഏറ്റവും മുന്നിലെത്തിയിട്ടുള്ളത്.

വെറും 17 ലക്ഷം മാത്രം ജനസംഖ്യയുള്ള ഖത്തര്‍ പ്രതിശീര്‍ഷവരുമാനത്തിന്റെ കണക്കു നോക്കുമ്പോഴാണ് ഏറ്റവും മുന്നിലെത്തുന്നത്. പര്‍ച്ചേസിങിനുള്ള ശേഷി പരിശോധിക്കുകയാണെങ്കില്‍ അത് 86000 ഡോളറിനു മുകളിലാണ്. ആറാം സ്ഥാനത്തുള്ള യുഎഇയില്‍ ഇത് 47500 ഡോളറാണ്. ലിസ്റ്റില്‍ കുവൈത്ത് പതിനഞ്ചാം സ്ഥാനത്താണ്.

2022ലെ ഫുട്‌ബോള്‍ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന ഖത്തര്‍ ഇപ്പോള്‍ 2020 ഒളിംപിക്‌സ് ലഭിക്കാനുള്ള ശ്രമത്തിലാണ്. അതുകൊണ്ടു തന്നെ രാജ്യത്തിനകത്ത് വന്‍തോതിലുള്ള നിര്‍മാണപ്രവര്‍ത്തികളാണ് നടന്നുകൊണ്ടിരിക്കുന്നത്.
ജിഡിപി പരിഗണിക്കുമ്പോള്‍ രണ്ടാം സ്ഥാനത്ത് ലക്‌സംബര്‍ഗും മൂന്നാം സ്ഥാനത്ത് സിംഗപ്പൂരുമാണുള്ളത്.

English summary
Qatar has been ranked as the world's wealthiest country in a new list compiled by the prestigious US magazine Forbes.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X