കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വപ്നസാഫല്യം, ആറുപേര്‍ നാട്ടിലെത്തി

Google Oneindia Malayalam News

ജിദ്ദ: ഗള്‍ഫ് രാജ്യങ്ങളില്‍, തങ്ങളുടേതല്ലാത്ത കാരണങ്ങളാല്‍ ജയില്‍ കഴിയേണ്ടിവന്ന പ്രവാസി മലയാളികളുടെ ആദ്യസംഘം നാട്ടിലെത്തി. സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്നസാഫല്യം പദ്ധതി പ്രകാരമാണ് ആറ് പേര്‍ക്ക് നാട്ടിലെത്താനായത്.

സൗദി അറേബ്യയിലെ വിവിധ ജയിലുകളില്‍ കഴിയുകയായിരുന്ന ആറ്റിങ്ങല്‍ സ്വദേശി സഞ്ജീവ് രാമാനന്ദന്‍, രാജീവ് വര്‍ക്കല, യോവാന്‍ വര്‍ഗീസ് കുമാര്‍മാര്‍ത്താണ്ഡം, അബു ഷെഹ്മാന്‍ ബീമാപള്ളി, വിപിന്‍ഹരിപ്പാട് എന്നിവര്‍ തിരുവനന്തപുരത്തും തൃശൂര്‍ സ്വദേശി മുഹമ്മദ് റാഫി നെടുമ്പാശേരിയിലും വിമാനമിറങ്ങി.

സൗദിയില്‍ സ്ഥാപിച്ച പ്രത്യേക പ്രവാസി സെല്ലിലൂടെയാണ് ഇവരെ നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. സാമൂഹിക പ്രവര്‍ത്തകനായ നാസ് വക്കമാണ് സര്‍ക്കാരിനുവേണ്ടി സൗദിയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്. വിമാനയാത്രയ്ക്കുള്ള ടിക്കറ്റ് ഐറ്റിഎല്‍ വേള്‍ഡ് സ്‌പോണ്‍സര്‍ ചെയ്തു.

തിരുവനന്തപുരം വിമാനത്താവളത്തില്‍ നോര്‍ക്കാ ജനറല്‍ മാനേജര്‍ സുഭാഷ് ജോണ്‍ മാത്യുവിന്റെ നേതൃത്വത്തില്‍ നോര്‍ക്കയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും പ്രതിനിധികള്‍ ചേര്‍ന്ന് ഊഷ്മളമായ വരവേല്പാണ് പ്രവാസികള്‍ക്ക് നല്‍കിയത്. ഇവര്‍ക്ക് വീടുകളിലെത്തിച്ചേരാനുള്ള സാമ്പത്തിക സഹായവും കൈമാറി. സമാന സാഹചര്യങ്ങളില്‍ ജയിലുകളില്‍ കഴിയുന്ന 400ഓളം പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങളും സ്വപ്നസാഫല്യം പദ്ധതിയിലൂടെ സര്‍ക്കാര്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്.

English summary
Part of Swapnasafalya Scheme, 6 malayali freed from Saudi Jail.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X