കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അല്‍ മനാമ ഗ്രൂപ്പ് ഇനി സിഗററ്റ് വില്‍ക്കില്ല

  • By Shabnam Aarif
Google Oneindia Malayalam News

Smoking
അജ്മാന്‍: സിഗററ്റ് വില്പന നിര്‍ത്താലാക്കുന്ന ആദ്യ സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഗല എന്ന ബഹുമതി അജ്മാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ മനാമ ഗ്രൂപ്പിന് സ്വന്തം. യൂനിയന്‍ കോഓപറേറ്റ് ആണ് ഇതുവരെ പന്നിയിറച്ചിയോ, സിഗററ്റോ വില്‍ക്കാത്ത യുഎഇയിലെ ഏക റീറ്റെയില്‍ ഗ്രൂപ്പ്. മതപരമായ കാരണങ്ങളാലാണ് ഈ ഗ്രൂപ്പ് പന്നിയിറച്ചിയും സിഗററ്റും വില്‍ക്കാത്തത്.

പുകയില ഉല്‍പന്നങ്ങളുടെ എല്ലാം വില്‍പന ആദ്യമായി യുഎഇയില്‍ നിര്‍ത്തലാക്കിയത് 2000ല്‍ അഡ്‌നോക് ഫയലിംഗ് സ്റ്റേഷനുകള്‍ ആണ്. കഴിഞ്ഞ വര്‍ഷത്തെ പുകയില വിരുദ്ധ ദിനത്തില്‍ ദുബയ് മുനിസിപ്പാലിറ്റിയുമായി സഹകരിച്ച് പെട്രോള്‍ സ്‌റ്റേഷനുകള്‍ ഉള്‍പ്പെടെ ഇരുന്നൂറോളം ഔട്ട്‌ലെറ്റുകള്‍ ദുബയില്‍ പുകയില ഉല്‍പന്നങ്ങളുടെ വില്‍പന നിര്‍ത്തലാക്കിയിരുന്നു.

അല്‍ മനാമ ഗ്രൂപ്പിന് ആകെ 16 ഔട്ട്‌ലെറ്റുകളുണ്ട് യുഎയില്‍. ഇവയിലൊന്നും തന്നെ ഇപ്പോള്‍ സിഗററ്റുകള്‍ വില്‍ക്കുന്നില്ല. കേരളത്തില്‍ തുടങ്ങാന്‍ പോകുന്ന ഗ്രൂപ്പിന്റെ പുതിയ ഔട്ട്‌ലെറ്റിലും സിഗററ്റ് വില്‍ക്കില്ല.

English summary
The Ajman-based Al Manama Group will be the first supermarket and hypermarket chain to voluntarily stop the sale of cigarettes, said AK Sabeer, the group’s managing director.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X