കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇയില്‍ സ്വദേശിവത്കരണത്തിന് ഊന്നല്‍ നല്‍കും

  • By Shabnam Aarif
Google Oneindia Malayalam News

അബുദാബി: സ്വദേശിവത്കരണത്തിനു തന്നെയായിരിക്കും കൂടുതല്‍ പ്രാധാന്യം എന്ന് പടിഞ്ഞാറന്‍ പ്രവിശ്യയുടെ ഭരണാധികാരിയുടെ പ്രതിനിധി ഷെയ്ഖ് ഹംദാന്‍ ബിന്‍ സയ്ദ് അല്‍ നഹിയാന്‍ പറഞ്ഞു. അബുദാബി ടവ്തീന്‍ കൗണ്‍സില്‍ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

പ്രസിഡന്റ് ഷെയ്ക്ക് ഖലീഫ ബിന്‍ സയ്ദ് അല്‍ നഹിയാന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചായിരിക്കും ഈ എമിററ്റൈസേഷന്‍ പോളിസി നടപ്പിലാക്കുക. കൂടെ അബുദാബിയുടെ യുവരാജാവ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സയ്ദ് അല്‍ നഹിയാന്‍, യുഎഇ സൈനിക മേധാവി എന്നിവരുടെ പിന്തുണയും ഈ സ്വദേശി വത്കരണ നയത്തിന് ഉണ്ടാകും.

സ്വദേശിവത്കരണം രാജ്യത്തിന്റെ ദേശീയ നയമാണ് എന്നും ഇതു നടപ്പിലാക്കുന്നതിലുള്ള വെല്ലുവിളികള്‍ കണ്ടെത്തി അവയ്ക്കുള്ള പരിഹാര മാര്‍ഗങ്ങള്‍ തിരിച്ചറിയണം എന്നും അങ്ങനെ രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയുടെ ഭാഗഭാക്കാവണം, ഷെയ്ക്ക് ഹംമദാന്‍ പറഞ്ഞു.

നിലവില്‍ 885 സ്വദേശികളാണ് ജോലിക്കു വേണ്ടി അപേക്ഷ നല്‍കിയിരിക്കുന്നത്. അതില്‍ 281 പുരുഷന്‍മാരും 604 സ്ത്രീകളും ആണ്. 141 പേര്‍ യൂണിവേഴ്‌സിറ്റി ബിരുദധാരികളും, 425 പേര്‍ പത്താം ക്ലാസുകാരും ആണ് ഇക്കൂട്ടത്തില്‍.

പ്രവാസികള്‍ ഒഴുക്കുന്ന പണത്തിന്റെ പിന്‍ഡബലത്തില്‍ നിവര്‍ന്നു നില്‍ക്കുന്ന ഇന്ത്യ പോലുള്ള രാജ്യങ്ങളെ വെട്ടിലാക്കുന്നതാണ് യുഎഇയുടെ ആ ഈ സ്വദേശിവത്കരണ നയം. പ്രേത്യേകിച്ചും കേരളം പോലുള്ള സംസ്ഥാനങ്ങള്‍.

English summary
Emiratisation has been and will remain among top priorities of the wise leadership and a key element of strategic planning nationwide, H.H. Sheikh Hamdan bin Zayed Al Nahyan, Ruler’s Representative in the Western Region, affirmed.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X