കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇയില്‍ ഇനി ഐഡി കാര്‍ഡ് നേരിട്ടു പോയി വാങ്ങണം

  • By Shabnam Aarif
Google Oneindia Malayalam News

ദുബയ്: യുഎഇയില്‍ പുതുതായി ഐഡന്റിറ്റി കാര്‍ഡ് കാര്‍ഡിന് അപേക്ഷിച്ചവരും പുതുക്കുന്നവരും, തിരുത്തലിന് അപേക്ഷിച്ചവരും എല്ലാം കാര്‍ഡ് മേശപ്പുറത്തെത്തിക്കോളും എന്നാണു കരുതുന്നതെങ്കില്‍ നിങ്ങള്‍ക്കു തെറ്റി. അവരവരുടെ ഐഡി കാര്‍ഡുകള്‍ അതാതു പോസ്റ്റ് ഓഫീസുകളില്‍ ചെന്നു നേരിട്ടു കൈപറ്റിക്കൊള്ളണം എന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

സ്വകാര്യ കൊറിയര്‍ സര്‍വ്വീസുകള്‍ വഴി ഐഡി കാര്‍ഡുകല്‍ വിതരണം ചെയ്യാനുള്ള തീരുമാനം പിന്‍വലിച്ച സാഹചര്യത്തിലാണ് ഐഡി കാര്‍ഡ് കൈപറ്റുന്നതു സംബന്ധിച്ച് ഇങ്ങനൊരു മാറ്റം ഉണ്ടായിരിക്കുന്നത്.

നേരത്തെ ഡെലിവറി ചാര്‍ജ് ആയി അപേക്ഷകരില്‍ നിന്നും ഈടാക്കിയിരുന്ന 20 ദിര്‍ഹവും പുതിയ നടപടി പ്രകാരം പിന്‍വലിച്ചിട്ടുണ്ട്. ഐഡന്റിറ്റി കാര്‍ഡുകള്‍ അപേക്ഷകര്‍ക്ക് എത്തിച്ചു കൊടുക്കാന്‍ അധികൃതര്‍ ചുമതലപ്പെടുത്തിയിരുന്ന സ്വകാര്യ കൊറിയര്‍ സര്‍വ്വീസ് അതാതു വിലാസങ്ങളില്‍ കൃത്യമായി ഐഡി കാര്‍ഡുകള്‍ എത്തിക്കുന്നതില്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ് പുതിയ തീരുമാനം.

പലര്‍ക്കും അപേക്ഷയില്‍ കാണിച്ച വിലാസത്തിലേക്കല്ല ഐഡി കാര്‍ഡുകള്‍ എത്തിയത്. ഇക്കാര്യം കാണിച്ച് അധികൃതര്‍ക്ക് നിരവധി പരാതികള്‍ ലഭിച്ചിരുന്നു.

English summary
Get ready to pick your National ID up from the nearest post office when the card is ready, a senior Emirates Identity Authority (Eida) official has said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X