കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നോര്‍ക്കറൂട്ട്‌സ് ശില്പശാല മാറ്റി

Google Oneindia Malayalam News

Norka
മടങ്ങിയെത്തിയ പ്രവാസി മലയാളികളുടെ പുനരധിവാസ പദ്ധതി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നോര്‍ക്കറൂട്ട്‌സിന്റെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 23ന് തൈക്കാട് ഗവണ്‍മെന്റ് ഗസ്‌റ് ഹൌസില്‍ സംഘടിപ്പിക്കാനിരുന്ന ശില്പശാല പൊതു അവധി പ്രമാണിച്ച് ഏപ്രില്‍ 25ലേക്ക് മാറ്റി.

ഏപ്രില്‍ 25 ന് തിരുവനന്തപുരം, പാളയം ചന്ദ്രശേഖരന്‍ നായര്‍ സ്‌റേഡിയത്തിലെ ഒളിമ്പ്യ ചേമ്പേഴ്‌സ് ഹാളില്‍ രാവിലെ പത്ത് മണി മുതല്‍ ഏകദിന ശില്പശാല സംഘടിപ്പിക്കും. ക്ഷീരവികസനം, അലങ്കാര മത്സ്യകൃഷി, ചെറുകിട വ്യവസായ സംരംഭങ്ങള്‍, സ്വയം തൊഴില്‍ സംരംഭക മിഷന്‍ പദ്ധതി തുടങ്ങിയ മേഖലകളിലെ വിദഗ്ധര്‍ ചര്‍ച്ചകള്‍ നയിക്കുകയും സംശയനിവാരണം നടത്തുകയും ചെയ്യും.

ശില്പശാലയില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള വിദേശത്ത് നിന്നും മടങ്ങിയെത്തിയ പ്രവാസി മലയാളികള്‍ വിവിധ പ്രവാസി സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ തൈക്കാടുള്ള നോര്‍ക്കറൂട്ട്‌സിന്റെ ഹെഡ് ഓഫീസുമായി നേരിട്ടോ, ഫോണ്‍ മുഖേനയോ, ഇമെയില്‍ വഴിയോ പേര് രജിസ്‌റര്‍ ചെയ്യണം. (രജിസ്‌ട്രേഷന്‍ സൗജന്യം). (ടോള്‍ഫ്രീ: 18004253939 ഫോണ്‍ 04712332416, 2332452, ഇമെയില്‍ [email protected]

English summary
Norka Roots workshop for NRI's postponed.Norka-Roots is the field agency of the Department of NORKA, set up in 2002. It acts as an interface between the Non-Resident Keralites and the Government of Kerala and a forum for addressing the NRKs’ problems, safeguarding their rights and rehabilitating the returnees.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X