കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊതുമേഖലയിലെ പ്രവാസികള്‍ ഐഡി കാര്‍ഡ്‌ മാറ്റണം

  • By Shabnam Aarif
Google Oneindia Malayalam News

മനാമ: കുവൈത്തില്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ എല്ലാം സ്‌മാര്‍ട്ട്‌ കാര്‍ഡുകളാക്കുന്നത്‌ ഊര്‍ജ്ജിതപ്പെടുത്തുന്നു. ഇതിന്റെ ഭാഗമായി രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന വിദേശികളുടെ തിരിച്ചറിയല്‍ കാര്‍ഡുകള്‍ കാലാവധി കഴിയുമ്പോള്‍ പകരം നല്‍കുക ഇനി സ്‌മാര്‍ട്ട്‌ കാര്‍ഡുകളായിരിക്കും എന്ന്‌ അധികൃതര്‍ അറിയിച്ചു.

കുവൈത്തിലെ തിരിച്ചറിയല്‍ കാര്‍ഡുകളെല്ലാം സ്‌മാര്‍ട്ട്‌ കാര്‍ഡുകള്‍ ആക്കുക എന്നതിന്റെ ഭാഗമായിട്ടാണ്‌ ഈ പുതിയ താരുമാനം. കൂടാതെ രാജ്യത്തെ എല്ലാ പൗരന്‍മാരോടും തങ്ങളുടെ തിരിച്ചറിയല്‍ കാര്‍ഡുകള്‍ മാറ്റി സ്‌മാര്‍ട്ട്‌ കാര്‍ഡ്‌ ആക്കാനും ആവശ്യപ്പെട്ടിരിക്കുകയാണ്‌.

മൈക്രോ ചിപ്പുകള്‍ ഉള്‍ക്കൊള്ളുന്നതാണ്‌ എന്നതാണ്‌ പുതിയ സ്‌മാര്‍ട്ട്‌ കാര്‍ഡിന്റെ പ്രത്യേകത. പ്രത്യേകം ഡിസൈന്‍ ചെയ്‌ത കാര്‍ഡ്‌ റീഡര്‍ വഴി ഒരോരുത്തരെ കുറിച്ചുള്ള എല്ലാ വിവരങ്ങളും അറിയാന്‍ സാധിക്കും എന്നതാണ്‌ സ്‌മാര്‍ട്ട്‌ കാര്‍ഡിന്റെ പ്രത്യേകത.

ജൂണ്‍ ഒന്നിന്‌ രാജ്യത്തെ എല്ലാവരുടെയും തിരിച്ചറിയല്‍ കാര്‍ഡുകളുടെയും കാലാവധി അവസാനിപ്പിക്കും എന്നും അതിനാല്‍ മെയ്‌ 30 ആവുമ്പോഴേക്കും എല്ലാവരും അവരവരുടെ സ്‌മാര്‍ട്ട്‌ കാര്‍ഡ്‌ സ്വന്തമായിരിക്കണം എന്നും അറിയിപ്പു പുറപ്പെടുവിച്ചിരിക്കുകയാണ്‌.

English summary
Foreigners working in Kuwait's public service will be given smart cards when they replace their expired identity cards.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X