കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുവൈത്തില്‍ ട്വിറ്ററിന്‌ നിയന്ത്രണം വരുന്നു

  • By Shabnam Aarif
Google Oneindia Malayalam News

Twitter
കവൈത്ത്‌ സിറ്റി: ട്വിറ്റര്‍ പോലുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ്‌ സൈറ്റുകള്‍ക്ക്‌ നിയന്ത്രണം ഏര്‍പ്പെടുത്തി നിയമം നിലവില്‍ കൊണ്ടു വരാന്‍ കുവൈത്തില്‍ നീക്കം. കുവൈത്ത്‌ ഇന്‍ഫര്‍മേഷന്‍ മന്ത്രിയാണ്‌ ഇക്കാര്യം അറിയിച്ചിരിക്കുന്നത്‌.

ദൈവത്തെയും പ്രവാചകനെയും അപമാനിക്കുന്നവര്‍ക്ക്‌ വധശിക്ഷ വരെ നല്‍കണം എന്ന്‌ പുതിയ നിയമഭേദഗതി വരുത്താന്‍ നിയമജ്ഞര്‍ അനുകൂലമായ്‌ വോട്ട്‌ ചെയ്‌തത്‌ ഏപ്രില്‍ ആദ്യത്തിലായിരുന്നു.

കുവൈത്തില്‍ ഏറ്റവും പ്രചാരമുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ്‌ സൈറ്റാണ്‌ ട്വിറ്റര്‍. പ്രമുഖരുള്‍പ്പെടെ 3 ദശലക്ഷത്തോളം ആള്‍ക്കാരാണ്‌ കുവൈത്തില്‍ ട്വിറ്റര്‍ ഉപയോഗപ്പെടുത്തുന്നത്‌. രാഷ്ട്രീയപരമായ ചര്‍ച്ചകള്‍ക്കും ഗോസിപ്പുകള്‍ക്കും പരസ്യ പ്രചാരണങ്ങള്‍ക്കും ട്വിറ്റര്‍ വളരെ വ്യാപകമായി കുവൈത്തില്‍ ഉപയോഗപ്പെടുത്തുന്നുണ്ട്‌.

നിലവില്‍ പത്ര, ടെലിവിഷന്‍ മാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള നിയമങ്ങള്‍ കുവൈത്തില്‍ നിലവിലുണ്ടെങ്കിലും ഇലക്ട്രോണിക്‌ മാധ്യമങ്ങള്‍ക്ക്‌ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കൃത്യമായ നിയമങ്ങളില്ലാത്തതിനാലാണ്‌ പുതിയ നിയമങ്ങള്‍ കൊണ്ടു വരാനുള്ള നീക്കങ്ങള്‍ നടക്കുന്നത്‌.

മറ്റു ഗള്‍ഫ്‌ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കുവൈത്തില്‍ മാധ്യമ സ്വാതന്ത്ര്യം മെച്ചപ്പെട്ടതാണ്‌. എന്നാല്‍ സ്വാതന്ത്ര്യത്തിലും മാധ്യമങ്ങള്‍ സൂക്ഷിക്കേണ്ട ചില അതിര്‍ വരമ്പുകള്‍ ഉണ്ട്‌. അതിനെ കുറിച്ച്‌ ഉത്തമബോധ്യം ഉള്ള കുവൈത്ത്‌ മാധ്യമങ്ങള്‍ എപ്പോഴും ഇവ ലംഘിക്കാതെ നോക്കാറും ഉണ്ട്‌.

ഈ മാസം തുടക്കത്തിലാണ്‌ ഷിയ വിഭാഗത്തെ അപമാനിക്കും വിധം ട്വീറ്റ്‌ ചെയ്‌തതിന്‌ ഒരു സുന്നി മുസ്ലിം എഴുത്തുകാരന്‍ കുവൈത്തില്‍ ഏഴു വര്‍ഷത്തെ തടവിന്‌ ശിക്ഷിക്കപ്പെട്ടത്‌.

English summary
Kuwait plans to pass laws this year to regulate the use of social networking sites such as Twitter, the information minister said on Wednesday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X