കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവാസി വിദ്യാര്‍ത്ഥികള്‍ക്ക്‌ സ്‌കോളര്‍ഷിപ്പ്‌

  • By Shabnam Aarif
Google Oneindia Malayalam News

Dubai School
ജിദ്ദ: പ്രവാസി ഇന്ത്യക്കാരുടെയും ഇന്ത്യന്‍ വംശജരുടെയും കുട്ടികള്‍ക്കുള്ള 2012-2013 വര്‍ഷത്തെ സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു. ഇന്ത്യന്‍ പ്രവാസികാര്യ മന്ത്രാലയം ആണ്‌ ഈ സ്‌കോളര്‍ഷിപ്പ്‌ പരിപാടി ആരംഭിച്ചത്‌.

ഗള്‍ഫ്‌ മേഖല ഉള്‍പ്പെടെയുള്ള 40 രാജ്യങ്ങളിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ ഈ സ്‌കോളര്‍ഷിപ്പിന്‌ അപേക്ഷിക്കാവുന്നതാണ്‌. ഈ സ്‌കോളര്‍ഷിപ്പിന്‌ അപേക്ഷിക്കേണ്ട അവസാന തീയതി ജൂണ്‍ പത്ത്‌ ആണ്‌.

ഇന്ത്യയിലെ ഉന്നത സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കാന്‍ മറുനാട്ടിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ സ്‌കോളര്‍ഷിപ്പ്‌ സൗകര്യം ഒരുക്കുക എന്നതാണ്‌ ഈ സ്‌കോലര്‍ഷിപ്പ്‌ കൊണ്ട്‌ ഇന്ത്യന്‍ പ്രവാസി കാര്യ മന്ത്രാലയം ഉദ്ദേശിക്കുന്നത്‌.

എഞ്ചിനീയറിങ്‌, ഹ്യുമാനിറ്റീസ്‌, കൊമേഴ്‌സ്‌, മാനേജ്‌മെന്റ്‌, ജേര്‍ണലിസം, ഹോട്ടല്‍ മാനേജ്‌മെന്റ്‌, അഗ്രികള്‍ച്ചര്‍ തുടങ്ങിയ വിഷയങ്ങള്‍ ഈ സ്‌കോളര്‍ഷിപ്പിന്റെ പരിധിയില്‍ പെടും.

English summary
NRI students can now apply for a scholarship to study in the reputed educational institutes of India. The last date is June 10th.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X