കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുവൈത്ത് താരങ്ങള്‍ക്ക് ഒളിംപിക്‌സില്‍ പങ്കെടുക്കാം

Google Oneindia Malayalam News

Olympic committee
ഒട്ടാവ: കുവൈത്ത് താരങ്ങള്‍ക്ക് ലണ്ടന്‍ ഒളിംപിക്‌സില്‍ പങ്കെടുക്കാന്‍ അവസരമൊരുക്കുമെന്ന് അന്താരാഷ്ട്ര ഒളിംപിക്‌സ് കമ്മിറ്റി അറിയിച്ചു.

രാജ്യത്തെ ഒളിംപിക്‌സ് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ നിരന്തരം ഇടപെട്ടതിനെ തുടര്‍ന്ന് ഐഒസി സസ്‌പെന്‍ഷന്‍ നിലനില്‍ക്കുന്നതിനാലാണ് ഇത്.

കുവൈത്ത് ഒളിംപിക്‌സ് കമ്മിറ്റിക്കുള്ള സസ്‌പെന്‍ഷന്‍ തുടരുന്നതോടൊപ്പം സ്വതന്ത്ര ഒളിംപിക്‌സ് താരങ്ങളായി കുവൈത്തികള്‍ക്കു മത്സരിക്കാനാകും. ഉദ്ഘാടച്ചടങ്ങില്‍ ഒളിംപിക്‌സ് പതാകയ്ക്കു പിറകിലായി താരങ്ങള്‍ അണിനിരക്കും.

അതിനിടെ 2020 ഒളിംപിക്‌സിനുള്ള അണിയറ നീക്കങ്ങള്‍ ശക്തമായി. ഖത്തര്‍ തലസ്ഥാനമായ ദോഹ, അസര്‍ബെജാന്‍ തലസ്ഥാനമായ ബാകു എന്നിവ മത്സരത്തില്‍ പിറകോട്ടുപോയതായി റിപ്പോര്‍ട്ടുണ്ട്.

മാഡ്രിഡ്, ടോക്കിയോ, ഇസ്താംബുള്‍ നഗരങ്ങളാണ് മുന്നിട്ടുനില്‍ക്കുന്നത്. 2013 സെപ്തംബര്‍ 13നാണ് വേദിക്കായുള്ള വോട്ടെടുപ്പ്. മാഡ്രിഡ് തുടര്‍ച്ചയായി മൂന്നാം തവണയാണ് ആതിഥേയത്വത്തിനുവേണ്ടി ശ്രമിക്കുന്നത്. ടോക്കിയോ രണ്ടു തവണയും ഇസ്താംബുള്‍ അഞ്ചു തവണയും വേദിക്കായി ശ്രമിച്ചിരുന്നു.

English summary
Kuwaiti athletes can compete under the Olympic flag at the London Games after their Olympic committee was suspended, the International Olympic Committee said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X