കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇയില്‍ നിന്ന് മൊബൈല്‍ പേയ്‌മെന്റ്

Google Oneindia Malayalam News

National Bank
ദുബയ്: യുഎഇയില്‍ നിന്ന് സെക്കന്റിനുള്ളില്‍ നാട്ടിലുള്ള ബന്ധുക്കള്‍ക്ക് പണമയ്ക്കാന്‍ സഹായിക്കുന്ന മൊബൈല്‍ പേയ്‌മെന്റ് സംവിധാനം നിലവില്‍ വന്നു. നാഷണല്‍ ബാങ്ക് ഓഫ് അബുദാബിയുടെ ആരോ സര്‍വിസാണ് ഈ സേവനം നല്‍കുന്നത്. ലൂപ് മൊബൈല്‍ പേയ്‌മെന്റ് സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നത്.

നേരത്തെ തന്നെ ഇന്ത്യയിലെ രണ്ടരലക്ഷത്തോളം വരുന്ന മണിഗ്രാം സെന്ററുകളിലേക്ക് മൊബൈല്‍ പെയ്‌മെന്റ് നടത്താനുള്ള സൗകര്യം ബാങ്ക് ഒരുക്കിയിരുന്നു. നേരിട്ട് ബന്ധുക്കളുടെ എക്കൗണ്ടിലേക്ക് പണം എത്തിക്കുന്നതിന് ഫെഡറല്‍ ബാങ്കുമായാണ് അബുദാബി ബാങ്ക് കരാറിലേര്‍പ്പെട്ടിരിക്കുന്നത്. ഇതോടെ അബുദാബി ബാങ്കിന്റെ എക്കൗണ്ടില്‍ നിന്ന് ഫെഡറല്‍ ബാങ്ക് എക്കൗണ്ടിലേക്ക് സെക്കന്റുകള്‍ക്കുള്ളില്‍ പണമെത്തിക്കാന്‍ സാധിക്കും.

ഇത്തരം ഒരു സേവനം നല്‍കുന്ന രാജ്യത്തെ ആദ്യ ബാങ്കായി മാറിയല്‍ സന്തോഷമുണ്ട്. താരതമ്യേന ചെറിയ ചെലവില്‍ പണം കൈമാറാന്‍ സാധിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത-എന്‍ബിഎഡി ബാങ്ക് പ്രതിനിധി അഹമ്മദ് അല്‍ നഖ്ബി അറിയിച്ചു.

ബാങ്കിലൂടെ പണം കൈമാറുമ്പോള്‍ ഒന്നോ രണ്ടോ ദിവസം എടുക്കുന്നുണ്ട്. മണിഗ്രാം, വേസ്‌റ്റേണ്‍ഇന്ത്യ സേവനങ്ങള്‍ക്ക് ചെലവേറുകയും ചെയ്യും. ഈ പശ്ചാത്തലത്തില്‍ പുതിയ മൊബൈല്‍ പെയ്‌മെന്റ് സംവിധാനം ജനപ്രീതി നേടാന്‍ സാധ്യതയുണ്ട്.

English summary
National Bank of Abu Dhabi bank has introduced a real-time international account to account money transfer service via mobile phones anywhere in the world
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X