കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബയില്‍ യാചകര്‍ക്ക്‌ നിയന്ത്രണം

  • By Shabnam Aarif
Google Oneindia Malayalam News

Beggar
ദുബയ്‌: റമദാന്‍ അടുത്തെത്താറായതോടെ ദുബയില്‍ യാചകരെ നിയന്ത്രിക്കാനുള്ള നടപടികള്‍ കര്‍ശനമാക്കുന്നു. ബോധവത്‌കരണ ക്യാമ്പെയ്‌നുകളിലൂടെ ദുബയ്‌ ഇതിനുള്ള ശ്രമങ്ങള്‍ നേരത്തെ തന്നെ നടത്തി വരുന്നുണ്ട്‌.

അതുപോലെ യാചകരെ കണ്ടെത്താന്‍ പട്രോളിങ്ങും, സുരക്ഷാ ക്യാമറകളും അധികൃതര്‍ സജ്ജീകരിച്ചിട്ടുണ്ട്‌ എന്ന്‌ ക്രിമിനല്‍ ഇന്‍വെസ്‌റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ്‌ അറിയിച്ചു.

ജൂലൈ മൂന്നാം വാരത്തോടെയാണ്‌ റമദാന്‍ തുടങ്ങുന്നത്‌. റമദാന്‍ കാലം ആകുമ്പോള്‍ യാചകരുടെ എണ്ണം എല്ലാ വര്‍ഷവും വര്‍ദ്ധിക്കാറുണ്ട്‌. ഇത്‌ മുസ്ലിങ്ങള്‍ നോമ്പു നോല്‍ക്കുകയും അര്‌ഡഹരായവര്‍ക്ക്‌ ദാനം നല്‍കുകയും ചെയ്യുന്ന മാസം ആണ്‌. ഇതാണ്‌ ഇക്കാലത്ത്‌ യാചകരുടെ എണ്ണം വര്‍ദ്ധിക്കാന്‍ കാരണം.

റമദാന്‍ കാലത്ത്‌ ആളുകള്‍ക്ക്‌ ദാനധര്‍മ്മങ്ങള്‍ നടത്തുന്ന ശീലം കൂടുതലാണ്‌. ഇതു ചൂഷണം ചെയ്യാന്‍ അനര്‍ഹരായവര്‍ പോലും യാചകരായ പ്രത്യക്ഷപ്പെടുന്ന പ്രവണത ദുബയിലുണ്ട്‌. ഇത്തരം ചൂഷണങ്ങളും ചീത്ത പ്രവണതകളും ഇല്ലാതാക്കുക എന്ന ഉദ്ദേശത്തോടെയാണ്‌ യാചകരെ കര്‍ശനമായി നിയന്ത്രിക്കാന്‍ അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്‌.

യാചകരായി എത്തുന്നവരില്‍ ഭൂരിപക്ഷവും ക്രിമിനലുകളും അനധികൃത ജോലികളില്‍ ഏര്‍പ്പെടുന്നവരും ആണ്‌. എന്നാല്‍ അര്‍ഹരായവര്‍ക്ക്‌ റമദാനില്‍ ചാരിറ്റബിള്‍ സംഘടനകളില്‍ നിന്നും സഹായം ലഭിക്കുക തന്നെ ചെയ്യും.

English summary
Dubai Police have stepped up their campaign against begging through social awareness, more patrols and with the help of security cameras, ahead of the month of Ramadan, the Criminal Investigation Department has announced.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X