കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

4 എച്ച്‌ഐവി സ്‌ത്രീകളെ നാടുകടത്തി

  • By Shabnam Aarif
Google Oneindia Malayalam News

AIDS
ദുബയ്‌: എച്ച്‌ഐവി ബാധിതരായ രണ്ട്‌ സ്‌ത്രീകളെ ദുബയില്‍ നിന്നും കയറ്റി വിട്ടു. അതേസമയം രണ്ട്‌ സ്‌ത്രീകളെ കൂടി എച്ച്‌ഐവി ബാധിതരാണ്‌ എന്ന കാരണത്താല്‍ അടുത്തു തന്നെ കയറ്റി അയക്കാനിരിക്കുകയാണ്‌. പൊലീസ്‌ ആണ്‌ ഇക്കാര്യം അറിയിച്ചിരിക്കുന്നത്‌.

എച്ച്‌ഐവി ബാധിതരാണ്‌ എന്ന കാരണത്താല്‍ ഈ നാല്‌ സ്‌ത്രീകളെയും അവീറിലെ ജയിലിലെ വെവ്വേറെ അറകളിലാണ്‌ താമസിപ്പിച്ചിരുന്നത്‌. ഇവര്‍ നാലു പേരും മയക്കു മരുന്നുമായി ബന്ധപ്പെട്ട കേസുകളില്‍ ഏഴു മുതല്‍ പത്തു വര്‍ഷം വരെ ശിക്ഷ അനുഭവിക്കുകയായിരുന്നു.

എന്നാല്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണെങ്കില്‍ കൂടി അന്തേവാസികള്‍ എച്ച്‌ഐവി പോസിറ്റീവ്‌ ആണെങ്കില്‍ നാടി കടത്തണം എന്നാണ്‌ നിയമം.

രണ്ടു സ്‌ത്രീകളെ ചൊവ്വാഴ്‌ച തന്നെ നാട്ടിലേക്കു കയറ്റി അയച്ചു കഴിഞ്ഞു. ഒരാളെ വ്യാഴാഴ്‌ചയും കയറ്റിയയച്ചു. നാലാമത്തെ സ്‌ത്രീയെ യാത്രയുമായി ബന്ധപ്പെട്ട പേപ്പരുകള്‍ ശരിയാവാന്‍ കാത്തിരിക്കുകയാണ്‌.

നാലു സ്‌ത്രീകളും ആഫ്രിക്കയില്‍ നിന്നുള്ളവരാണ്‌. അവരവരുടെ പള്ളിയില്‍ നിന്നുള്ള സഹായം വഴിയാണ്‌ ഇവരെ നാലുപേരെയും അതാതു നാടുകളിലേക്ക്‌ കയറ്റിയയക്കുന്നത്‌.

ഇവരില്‍ ഒരു സ്‌ത്രീ ഗര്‍ഭിണിയായിരുന്നു. മയക്കു മരുന്നിന്റെ ഉപയോഗം കാരണം ജനിച്ച കുഞ്ഞിന്‌ വിരലുകള്‍ ഉണ്ടായിരുന്നില്ല. ജയിലില്‍ വെച്ചായിരുന്നു പ്രസവം നടന്നത്‌.

English summary
Two women inmates at the Punitive and Reformative Establishments who have tested HIV positive have been deported while two more await deportation for the same reason, a police official said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X