കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കടുത്ത വഞ്ചന: പ്രവാസി ഫോറം

  • By അഭിരാം പ്രദീപ്
Google Oneindia Malayalam News

Abdulsalam Parakadav
നിസ്സാര ശമ്പളത്തില്‍ നിന്നും ചെലവ് കഴിച്ച് മിച്ചം പിടിച്ച് നാട്ടിലെ കുടുംബം പുലര്‍ത്താന്‍ അയയ്ക്കുന്ന പൈസയില്‍ നിന്നും ഈ വിധത്തില്‍ ചാര്‍ജ്ജ് ഈടാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം കടുത്ത ജനദ്രോഹവും ഇന്ത്യയിലെ സാധാരണ ജനങ്ങളോട് കാണിക്കുന്ന കടുത്ത വഞ്ചനയുമാണെന്ന് പ്രവാസി ഫോറം സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുല്‍സലാം പറക്കാടന്‍ വണ്‍ഇന്ത്യയോട് പറഞ്ഞു.

ഈ നീക്കം പിച്ചച്ചട്ടിയില്‍ കൈയിടുന്നതിനു തുല്യമാണ്. കുറഞ്ഞ ശമ്പളക്കാര്‍ വിദേശത്തുനിന്നും തൊഴില്‍ ഉപേക്ഷിച്ച് നാട്ടിലേക്ക് പോരാന്‍ നിര്‍ബന്ധിതരായാല്‍ അത് നമ്മുടെ നാട്ടിലെ തൊഴിലില്ലായ്മ വരെ രൂക്ഷമാക്കുകയും ചെയ്യും.

കോടി കണക്കിനു രൂപ വിദേശ നിക്ഷേപം ഇന്ത്യയിലേക്ക് എത്തിക്കുന്ന പ്രവാസികളെ വഞ്ചിക്കുന്ന ഈ നടപടി സര്‍ക്കാര്‍ പിന്‍വലിച്ചില്ലെങ്കില്‍ ജനകീയ പിന്തുണയോടെ ശക്തമായ സമരപരിപാടികളുമായി പ്രവാസി ഫോറം മുന്നോട്ടുപോകും.

അതേ സമയം, നാട്ടിലേക്കയ്ക്കാന്‍ ചെലവാക്കുന്ന തുകയ്ക്കാണ് സേവനനികുതി ഈടാക്കുന്നത്. സാധാരണ പ്രവാസികളെ സംബന്ധിച്ചിടത്തോളം ചുരുങ്ങിയത് 50 രൂപയുടെ അധിക ചെലവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. രാജ്യത്തിനകത്ത് ജോലി ചെയ്യുന്നവരില്‍ നിന്നും ഇത്രയും നികുതി സര്‍ക്കാര്‍ പിടിക്കുന്നുണ്ട്. ചുരുക്കത്തില്‍ ഇത്രമാത്രം പുകിലുണ്ടാക്കേണ്ട കാര്യമില്ലെന്നാണ് സേവനനികുതിയെ അനുകൂലിക്കുന്നവര്‍ പറയുന്നത്.

English summary
There is no justifications to levy this tax on the money of the hard working Indians working all over the world, Says NRI organizations
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X