കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാമ്പത്തിക നില തകിടം മറിയും

  • By അഭിരാം പ്രദീപ്
Google Oneindia Malayalam News

IAOC
കേന്ദ്രസര്‍ക്കാറിന്റെ പുതിയ നികുതി പരിഷ്‌കാരം വഴി നാടിന്റെ സാമ്പത്തിക നില തകിടം മറിയും. ഔദ്യോഗിക പണവിനിമയ സംവിധാനത്തെ അട്ടിമറിച്ച് കുഴല്‍പണ ലോബി ഇവിടെ പിടിമുറുക്കുമെന്നുറപ്പാണ്. ഇപ്പോള്‍ തന്നെ സമാന്തര സാമ്പത്തിക സംവിധാനം പൊതുസമൂഹത്തിന് വലിയ വെല്ലുവിളിയായി വളരുന്നു എന്നത് രഹസ്യ വസ്തുതയല്ല.

കേന്ദ്രസര്‍ക്കാറിന്റെ പുതിയ നിയമം ഇക്കൂട്ടര്‍ക്ക് ഏറെ സഹായകമാകും. ഇത്തരക്കാര്‍ക്കെതിരേ ശക്തമായ നിയമം കൊണ്ടു വരാതെ പാവപ്പെട്ട പ്രവാസികളെ ഈ വിധത്തില്‍ വിഷമിപ്പിക്കുന്നതിനെ ഒരു വിധത്തിലും അംഗീകരിക്കാന്‍ കഴിയില്ല. ഇതിനെതിരേ ശക്തമായ പ്രക്ഷോഭമുയരും-ഇന്തോ അറബ് കോണ്‍ഫെഡറേഷന്‍ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ഹസൈനാര്‍ തളങ്കരയും ചെയര്‍മാന്‍ ആറ്റക്കോയ പള്ളിക്കണ്ടിയും വണ്‍ ഇന്ത്യയോട് പറഞ്ഞു.

വളരെയധികം വിഷമതകള്‍ സഹിച്ച് പ്രതികൂല സാഹചര്യങ്ങള്‍ നേരിട്ടുകൊണ്ടാണ് ബഹുഭൂരിഭാഗം പ്രവാസികളും വിദേശത്തു കഴിയുന്നത്. അവരിലേറെയും മലയാളികളാണുതാനും. നാഗരിക, തൊഴില്‍ നിയമങ്ങളുടെ ആനുകൂല്യമൊന്നും ലഭിക്കാതെ കഷ്ടപ്പെട്ട് മണലാരണ്യത്തില്‍ കഴിയുന്ന അവര്‍ മിച്ചം പിടിക്കുന്ന തുക സ്വന്തം നാട്ടിലേക്ക് അയയ്ക്കുന്നതില്‍ പോലും ഈ വിധത്തില്‍ തീരുവ ചുമത്തുന്നത് എങ്ങനെയാണ് ന്യായീകരിക്കുക?.

ഈ നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്താങ്ങുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. അല്ലെങ്കില്‍ ശക്തമായ പ്രതിഷേധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാന്‍ പ്രവാസി സമൂഹം നിര്‍ബന്ധിതരാകും.

അടുത്ത പേജില്‍ വായിക്കുക

പ്രവാസി സമൂഹത്തോടുള്ള കടുത്ത വെല്ലുവിളിപ്രവാസി സമൂഹത്തോടുള്ള കടുത്ത വെല്ലുവിളി

English summary
There is no justifications to levy this tax on the money of the hard working Indians working all over the world, Says NRI organizations
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X