കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവാസി നിക്ഷേപം കാര്‍ഷികമേഖലയിലേക്ക്

  • By അഭിരാം പ്രദീപ്
Google Oneindia Malayalam News

കാര്‍ഷികമേഖലയില്‍ തൊട്ടാല്‍ കൈപൊള്ളുമെന്ന വാദമുഖങ്ങളെ തിരുത്തിയെഴുതുകയാണ് ഒരു കൂട്ടം പ്രവാസികള്‍. വന്‍കിട വ്യവസായ പദ്ധതികളില്‍ മുതല്‍ മുടക്കാതെ ഹരിത ലോകത്തേക്ക് കാല്‍വെയ്ക്കാനുള്ള ഈ തീരുമാനത്തിന് പിന്നില്‍ പ്രമുഖ പ്രവാസി സംഘടനയായ ഇന്‍ഡോ-അറബ് കോണ്‍ഫെഡറേഷന്‍ കൗണ്‍സില്‍-ആണുള്ളത്.

Pravasi Atakoya

പ്രവാസികളുടെ പുനരധിവാസ നിക്ഷേപ പദ്ധതികള്‍ക്ക് മുന്‍തൂക്കം നല്‍കി, കോണ്‍ഫെഡറേഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ മുംബൈയില്‍ നടന്ന ആഗോള മലയാളിസംഗമത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. കേരളത്തിന്റെ കാര്‍ഷികമേഖലയില്‍ അനന്ത സാധ്യതകളാണുള്ളതെന്നും ശാസ്ത്രീയമായി അതുപയോഗപ്പെടുത്തിയാല്‍ പ്രവാസി നിക്ഷേപങ്ങള്‍ ഗുണകരമായി ചെലവഴിക്കാന്‍ കഴിയുമെന്നുമുള്ള തീരുമാനം ഈ പ്രവാസി സംഗമത്തിന് പുതിയ മാനമാണ് നല്‍കിയത്.

പ്രമുഖ വിദേശ മലയാളി സംഘടനാ പ്രതിനിധികളും വ്യവസായികളും സാമൂഹ്യവിദഗ്ധരും സമ്മേളനത്തില്‍ പങ്കുചേരാന്‍ എത്തിയിരുന്നു. പ്രവാസിലോകത്ത് ഇന്ത്യക്കാര്‍, വിശിഷ്യാ മലയാളികള്‍ അഭിമുഖീകരിക്കുന്ന ആശങ്കകളും പ്രതിസന്ധികളും സംബന്ധിച്ച് ആഴമേറിയ ചര്‍ച്ചകളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും സംഗമത്തിലുയര്‍ന്നു.

പ്രവാസികളുടെ ഉന്നമനം ലക്ഷ്യമിട്ട് ഒട്ടേറെ പദ്ധതികള്‍ സര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്നുണ്ടെന്നും വൈകാതെ അത് പ്രാവര്‍ത്തികമാകുമെന്നും സൂചിപ്പിച്ചുകൊണ്ടാണ് എംഎ ഷാനവാസ് എംപി ആഗോള മലയാളിസംഗമം ഉദ്ഘാടനം ചെയ്തത്. സഞ്ജയ് നായ്ക് എംപി(മഹാരാഷ്ട്ര) മുഖ്യപ്രഭാഷണം നടത്തി.

ഗ്ലോബല്‍ എക്‌സലന്‍സി അവാര്‍ഡ് ആര്‍ക്കിടെക്ട് സുരേഷ് ബാബു ഷാനവാസില്‍ നിന്നും ഏറ്റുവാങ്ങി. ചീഫ് പേട്രണ്‍ എന്‍കെ ഭൂലേഷ് ബാബു അധ്യക്ഷത വഹിച്ചു. ഹസൈനാര്‍ തളങ്കര, ആറ്റക്കോയ പള്ളിക്കണ്ടി, സി ഷംസുദ്ദീന്‍(പൂനെ), ബാങ്ക് ഓഫ് മഹാരാഷ്ട്ര ജനറല്‍ മാനേജര്‍ ഭരത് ഭൂഷണല്‍, വാശി ടൈംസ് എഡിറ്റര്‍ വികെഎന്‍ നായര്‍, ഡോ കെഎം ജോര്‍ജ്ജ്, ഡോ. പതേക്കര്‍, കെവി കൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

English summary
NRI's ready to invest in Kerala agriculture area, this an Indo-Arab Confedration Council initiative.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X