കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭര്‍ത്താവ്‌ പുക വലിച്ചാല്‍ വിവാഹ മോചനം

  • By Shabnam Aarif
Google Oneindia Malayalam News

Smoking
സൗദി: ഭര്‍ത്താവ്‌ പുകവലിച്ചാല്‍ സൗദി സ്‌ത്രീകള്‍ക്ക്‌ വിവാഹ മോചനം ലഭിക്കും. ഭര്‍ത്താവ്‌ പുകവലിക്കുനന്തു കൊണ്ട്‌ പ്രയാസം അനുഭവിക്കുന്ന ഭാര്യമാര്‍ക്ക്‌ ഭര്‍ത്താക്കന്‍മാര്‍ക്ക്‌ എതിരെ കേസ്‌ ഫയല്‍ ചെയ്യാം. ഒരു സൗദി ജഡ്‌ജ്‌ ആണ്‌ ഇക്കാര്യം അറിയിച്ചിരിക്കുന്നത്‌.

ഭര്‍ത്താവ്‌ പുക വലിക്കുനന്ത്‌ മൂലം ഭാര്യയ്‌ക്ക്‌ എന്തെങ്കിലും ശാരീരിക പ്രശ്‌നങ്ങള്‍ അനുഭവപ്പെടുന്നുണ്ടെങ്ങില്‍ ഭാര്യയ്‌ക്ക്‌ ഭര്‍ത്താവിനെതിരെ കേസ്‌ കൊടുക്കാം എന്നും ഇത്‌ വിവാഹ മോചനം വരെ എത്തിക്കാവുന്നതാണ്‌ എന്നും ആണ്‌ ജഡ്‌ജ്‌ അറിയിച്ചിരിക്കുന്നത്‌.

ഒരാളെ വിവാഹം ചെയ്‌തതിന്‌ ശേഷം ആണ്‌ അയാള്‍ക്ക്‌ പുകവലി ശീലം ഉണ്ടെന്ന്‌ അറിയുന്നത്‌ എങ്കില്‍, പുകവലി കാരണം ഭാര്യയ്‌ക്ക്‌ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെടുന്നുണ്ട്‌ എങ്കില്‍ ഭാര്യയ്‌ക്ക്‌ വിവാഹം മോചനം ലഭിക്കും.

എന്നാല്‍ വിവാഹത്തിന്‌ മുമ്പ്‌ തന്നെ ഭാവി വരന്‌ പുക വലി ശീലം ഉണ്ട്‌ എന്നറിഞ്ഞ്‌ വിവാഹത്തിന്‌ തയ്യാറായ സ്‌ത്രീകള്‍ക്ക്‌ പുകവലി കാരണം പറഞ്ഞ്‌ ഭര്‍ത്താക്കന്‍മാര്‍ക്കെതിരെ കേസു കൊടുക്കാനോ, വിവാഹം മോചനം നേടാനോ സാധ്യമല്ല.

English summary
Saudi women who suffered as a result of their husbands' smoking are allowed to file cases against their husbands should they have health issues, a Saudi judge has said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X