കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാറില്‍ മറന്നുവെച്ച രണ്ടു വയസ്സുകാരന്‍ മരിച്ചു

  • By Shabnam Aarif
Google Oneindia Malayalam News

ഷാര്‍ജ: മാതാപിതാക്കള്‍ കാറില്‍ മറന്നു വെച്ച രണ്ടു വയസ്സുകാരന്‍ മരിച്ചു. കനത്ത ചൂടു മുലമാണ്‌ കുട്ടി മരിച്ചത്‌ എന്നാണ്‌ റിപ്പോര്‍ട്ട്‌. സ്വന്തം വീടിനു മുന്നില്‍ നിര്‍ത്തിയിട്ട കാറിനുള്ളിലാണ്‌ മാതാപിതാക്കളുടെ അശ്രദ്ധ മുലം ഒരു പിഞ്ചു ജീവന്‍ പൊലിഞ്ഞത്‌.

യുഎഇ സ്വദേശിയായ കുഞ്ഞാണ്‌ മരണപ്പെട്ടത്‌. ഷാര്‍ജയിലെ കല്‍ബയിലാണ്‌ സംഭവം. സയീദ്‌ ഉബൈദ്‌ അല്‍ മുഫ്‌തി എന്നാണ്‌ ഈ രണ്ടു വയസ്സുകാരന്റെ പേര്‌.

കുട്ടിയെ കാറില്‍ നിന്നും എടുക്കാന്‍ മറന്ന മാതാപിതാക്കള്‍ നാലു മണിക്കൂര്‍ കഴിഞ്ഞ്‌ കുട്ടിയെ എടുത്തില്ല എന്നോര്‍ത്ത്‌ തിരഞ്ഞപ്പോഴാണ്‌ കുട്ടിയെ കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്‌. ഉടനെ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആശുപത്രി അധികൃതര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു.

കുട്ടിയെ കാണാതായി എന്നു മനസ്സിലാക്കിയ കുടുംബാഗംങ്ങള്‍ കുട്ടിയെ കാറില്‍ മറന്നു വെച്ച കാര്യം മറന്നു വീട്ടിലും പരിസരങ്ങളിലും എല്ലാം ഏറെ നേരം തിരഞ്ഞു. പിന്നീടാണ്‌ കുഞ്ഞിനെ കാറില്‍ വെച്ചു മറന്നു പോയ കാര്യം ഓര്‍ത്തത്‌. ഇങ്ങനെ കുഞ്ഞുങ്ങളെ കാറില്‍ മറന്നു വെച്ചു മരിക്കുന്ന സംഭവം ആദ്യ.ത്തേതല്ല യുഎഇയില്‍.

English summary
A two-year-old Emirati boy died on Saturday due to suffocation as his family forgot him in the car in front of his house in Kalba for four hours.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X