കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദമ്പതികള്‍ കുഞ്ഞിനെ ബാഗില്‍ കടത്താന്‍ ശ്രമിച്ചു

  • By Shabnam Aarif
Google Oneindia Malayalam News

ഷാര്‍ജ: കുട്ടിയെ ബാഗിലിട്ട്‌ യുഎഇയിലേക്ക്‌ കടത്താന്‍ ശ്രമിച്ച ദമ്പതികള്‍ അറസ്റ്റിലായി. ഒരു അറബ്‌ രാജ്യത്തു നിന്നും യുഎഇയിലേക്ക്‌ വരികയായിരുന്ന ദമ്പതികള്‍ തങ്ങളുടെ അഞ്ചു മാസം മാത്രം പ്രായമായ കുഞ്ഞിന്‌ വിസയില്ലാത്ത കാരണമാണത്രെ ഈ കടുംങ്കൈയ്‌ക്ക്‌ മുതിര്‍ന്നത്‌.

കുഞ്ഞിനെ ബാഗിലിട്ട്‌ ഇവര്‍ സ്‌കാന്നിങ്‌ മെഷാനടുത്തെത്തിയപ്പോള്‍ ഓടാന്‍ ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥര്‍ കള്ളി കണ്ടു പിടിക്കുകയായിരുന്നു. വെള്ളിയാഴ്‌ചയാണ്‌ ദമ്പതികളും കുഞ്ഞും ഷാര്‍ജ എയര്‍പോര്‍ട്ടില്‍ എത്തിയത്‌. കുട്ടിയുടെ പാസ്‌പോര്‍ട്ടില്‍ എന്‍ട്രി വിസ സ്‌റ്റാമ്പ്‌ ചെയ്‌തിട്ടില്ലാത്തതിനാല്‍ എമിഗ്രേഷന്‍ ഓഫീസ്‌ തുറക്കാന്‍ ഞായറാഴ്‌ച വരെ കാത്തിരിക്കാന്‍ പറയുകയായിരുന്നു.

എന്നാല്‍ ഞായറാഴ്‌ച വരെ കാത്തിരിക്കാന്‍ ക്ഷമയില്ലാതിരുന്നതിനാല്‍ ഇവര്‍ കുഞ്ഞിനെ ബാഗിലിട്ട്‌ കടത്താന്‍ ശ്രമിക്കുകയായിരുന്നു.

കുട്ടിയെ സ്‌കാന്‍ ചെയ്യുക വഴി റേഡിയേഷനു വിധേയമാക്കാന്‍ തയ്യാറായി കുഞ്ഞിന്റെ ജീവിതം അപകടത്തിലാക്കാന്‍ ശ്രമിച്ച മാതാപിതാക്കള്‍ക്കെതിരെ ഷാര്‍ജ പൊലീസ്‌ കേസെടുത്തു.

English summary
An Arab couple who tried to smuggle their five-month-old child into the country by hiding him in their luggage were arrested at the Sharjah airport on Sunday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X