കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കടല്‍ക്കൊല:യുഎസ്‌ കപ്പലിനെതിരെ യുഎഇ കേസെടുത്തു

  • By Shabnam Aarif
Google Oneindia Malayalam News

ദുബയ്‌: ദുബയ്‌ കടല്‍ക്കൊലയില്‍ അമേരിക്കന്‍ കപ്പലിലെ നാവികര്‍ക്കെതിരെ കേസെടുക്കും എന്ന്‌ യുഎഇ പൊലീസ്‌. മത്സ്യബന്ധനത്തിന്‌ പോയ ബോട്ടിന്‌ നേരെ യാതൊരു പ്രകോപനവും ഉണ്ടാവാതെയാണ്‌ അമേരിക്കന്‍ കപ്പലില്‍ നിന്നും വെടിവെപ്പുണ്ടായത്‌ എന്ന്‌ പൊലീസ്‌ അറിയിച്ചു.

കപ്പലിന്റെ ഗതിക്ക്‌ അനുസൃതമായി ബോട്ട്‌ വഴിമാറിയാണ്‌ ഓടിച്ചിരുന്നത്‌ എന്നും യുഎഇ പൊലീസ്‌ അറിയിച്ചു. നേരത്തെ അമേരിക്കന്‍ നാവികസേനയുടെ കപ്പലില്‍ നിന്നുള്ള വെടിവയ്‌പ്പില്‍ ഇന്ത്യന്‍ മത്സ്യത്തൊഴിലാളി മരിക്കാനിടയായ സംഭവത്തെ കുറിച്ച്‌ യുഎഇയോട്‌ ഇന്ത്യ റിപ്പോര്‍ട്ട്‌ ആവശ്യപ്പെട്ടിരുന്നു.

അതുപോലെ ഈ സംഭവത്തില്‍ അമേരിക്കന്‍ നാവികര്‍ക്കെതിരെ കേസ്‌ രജിസ്‌റ്റര്‍ ചെയ്യാനും ഇന്ത്യ യുഎഇ സര്‍ക്കാറിനോട്‌ ആവശ്യപ്പെട്ടിരുന്നു. തിങ്കളാഴ്‌ച പുലര്‍ച്ചെ ജബല്‍ അലി തീരത്തിനടുത്താണ്‌ സംഭവം നടന്നത്‌. വെടിവെപ്പില്‍ മരണപ്പെട്ടത്‌ തമിഴ്‌നാട്ടുകാരനായ മത്സ്യത്തൊഴിലാളിയാണ്‌.

മത്സ്യബന്ധനം കഴിഞ്ഞ്‌ തിരിച്ചു വരും വഴി പുറംകടലില്‍ അമേരിക്കന്‍ കപ്പലില്‍ നിന്നുള്ള വെടിയേറ്റാണ്‌ തമിഴ്‌നാട്ടിലെ രാമനാഥപുരം ജില്ലയിലെ പെരിയപട്ടണം സ്വദേശി ശേഖര്‍ കൊല്ലപ്പെട്ടത്‌.

English summary
Dubai police are treating as murder the US naval ship shooting of a fishing boat near Jebel Ali port. Dubai Police they believes witness accounts that the US Navy vessel gave no warning before opening fire on the boat in the Gulf on Monday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X