കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിമാനത്തില്‍ പിറന്ന കുഞ്ഞിന്‌ വിമാനത്തിന്റെ പേര്‌

  • By Shabnam Aarif
Google Oneindia Malayalam News

Emirates
ദുബയ്‌: ദുബയില്‍ നിന്നും മനിലയിലേക്ക്‌ പറന്ന എമിറേറ്റ്‌സ്‌ വിമാനത്തില്‍ പിറന്ന കുഞ്ഞിന്‌ എമിറ്റ്‌സ്‌ എയര്‍ര്‍ലൈന്‍സിന്റെ കോഡ്‌ ആയ ഇകെ എന്നു പേരിട്ടിരിക്കുന്നു. അടിയന്തിരമായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിനാണ്‌ ഈ പേര്‌ നല്‍കിയിരിക്കുന്നത്‌. വിമാനത്തില്‍ യാത്ര ചെയ്‌തിരുന്നു ഒരു ഫിലിപൈന്‍ യുവതിയാണ്‌ എമിറേറ്റ്‌ വിമാനത്തില്‍ വെച്ച്‌ ഒരു ആണ്‍കുഞ്ഞിന്‌ ജന്മം നല്‍കിയിരിക്കുന്നത്‌.

യുവതി അപ്രതീക്ഷിതമായി പ്രസവിച്ചതിനെ തുടര്‍ന്ന്‌ യാത്രാ മധ്യേ അടിയന്തിരമായി വിമാനം വിയറ്റ്‌നാമില്‍ നിര്‍ത്തുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന രണ്ട്‌ നഴ്‌സുമാര്‍ വളരെ പെട്ടെന്ന്‌ വേണ്ട സഹായങ്ങള്‍ ചെയ്‌തു. വിമാനത്തിലെ ടോയ്‌ലറ്റിലാണ്‌ പ്രസവം നടന്നത്‌.

രണ്ട്‌ എല്‍ഇഡി ലൈറ്റുകള്‍ പാസഞ്ചര്‍ സീറ്റിനോട്‌ ചേര്‍ത്ത്‌ വെച്ചാണ്‌ നവജാത കുഞ്ഞിന്‌ ആവശ്യമായ ചൂട്‌ നല്‍കിയത്‌. ഓക്‌സിജന്റെ അപര്യാപ്‌തത കാരണം പ്രസവിച്ച ഉടനെ കുഞ്ഞ്‌ അസ്വസ്ഥത പ്രകടമായിരുന്നു. എന്നാല്‍ വിമാനത്തിലെ യാത്രക്കാരായിരുന്ന രണ്ട്‌ നഴ്‌സുമാരുടെ സമയോജിതമായ ഇടപെടലാണ്‌ അമ്മയ്‌ക്കും കുഞ്ഞിനും താങ്ങായത്‌.

കുഞ്ഞ്‌ ഇപ്പോഴും അപകടനില തരണം ചെയ്യാതെ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടിരിക്കുകയാണ്‌.

English summary
An Emirates flight from Dubai to Manila was forced to make an emergency landing in Vietnam after a Filipina delivered a baby in the aircraft toilet, XPRESS has learnt.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X