കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റമദാനില്‍ ദുബയില്‍ 182 യാചകര്‍ അറസ്റ്റില്‍

  • By Shabnam Aarif
Google Oneindia Malayalam News

Beggar in UAE
ദുബയ്‌: 31 സ്‌ത്രീകള്‍ ഉള്‍പ്പെടെ 182 യാചകരെ ദുബയ്‌ പൊലിസ്‌ അറസ്റ്റ്‌ ചെയ്യും. റമദാന്‍ വ്രതാനുഷ്ടാന കാലത്തോടനുബന്ധിച്ച്‌ ദുബയിലുടനീളം ആരംഭിച്ച ആന്റി-ബെഗ്ഗര്‍ ക്യാമ്പെയ്‌ന്റെ ഭാഗമായാണ്‌ ഇത്‌.

ഈദുല്‍ ഫിത്വര്‍ അവധി കഴിയുന്നത്‌ വരെ ഈ യാചകര്‍ക്കെതിരെയുള്ള ക്യാമ്പെയ്‌ന്‍ തുടരും എന്നാണ്‌ അധികൃതര്‍ അറിയിച്ചിരിക്കുന്നത്‌. മറ്റുള്ളവരുടെ നല്ല മനസ്സ്‌ ചൂഷണം ചെയ്യുന്നവരില്‍ നിന്നും ആളുകള്‍ക്ക്‌ സംരക്ഷണം നല്‍കുക എന്ന ഉദ്ദേശത്തോടെയാണ്‌ ഈ ക്യാമ്പെയ്‌ന്‍ നടത്തുന്നത്‌.

അറസ്റ്റ്‌ ചെയ്യപ്പെട്ട യാചകര്‍ യഥാര്‍ത്ഥത്തില്‍ യാചകര്‍ തന്നെയാണോ, സഹായം ആവശ്യമുള്ളവരാണോ, അതോ വ്യാജ യാചകരാണോ എന്നൊക്കെ പരിശോധിക്കുന്നതിന്‌ പ്രത്യേക അന്വേഷണ സംഘങ്ങള്‍ക്ക്‌ രൂപം നല്‍കിയിട്ടുണ്ട്‌.

അറസ്റ്റ്‌ ചെയ്യപ്പെട്ടവരില്‍ യഥാര്‍ത്ഥത്തില്‍ സാമ്പത്തിക സഹായം ആവശ്യമായവര്‍ ഉണ്ടെങ്കില്‍ അവര്‍ക്ക്‌ സാമ്പത്തിക സഹായം നല്‍കാനുള്ള നടപടികള്‍ അധികൃതരുടെ ഭാഗത്തു നിന്നു തന്നെയുണ്ടാകും. ആവശ്യമായവര്‍ക്ക്‌ ജോലി ശരിയാക്കികൊടുക്കുകയും ചെയ്യും.

English summary
Police have arrested a total of 182 beggars, including 31 women, across Dubai in an anti-begging campaign launched at the beginning of Ramadan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X