കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പന്നി മാംസം വിറ്റു:കുവൈത്ത്‌ ഷോപ്പുകള്‍ അടച്ചു

  • By Nadiya
Google Oneindia Malayalam News

Kuwait Map
കുവൈത്ത്‌ സിറ്റി: പന്നി മാംസവും പന്നി നെയ്യും വിറ്റതിന്‌ കുവൈത്തില്‍ ഷോപ്പുകള്‍ അടച്ചു പൂട്ടി. കുവൈത്ത്‌ വാണിജ്യ, വ്യവസായ മന്ത്രാലയം അധികൃതര്‍ ആണ്‌ കടകള്‍ പൂട്ടി സീല്‍ വെച്ചത്‌.

ഈ കടകളില്‍ പന്നി മാംസവും അനുബന്ധ ഉല്‌പന്നങ്ങളും വില്‌ക്കപ്പെടുന്നു എന്ന്‌ രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ്‌ ഈ കടകളില്‍ അധികൃതര്‍ റെയ്‌ഡ്‌ നടത്തിയത്‌.

ഈ കടകള്‍ക്കെതെരി കേസെടുക്കുകയും ചെയ്‌തിട്ടുണ്ട്‌. ഇനി ഈ കേസില്‍ അന്തിമ വിധി ഉണ്ടാകും വരെ കടകള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുകയില്ല എന്ന്‌ മുനിസിപ്പല്‍ അധികൃതര്‍ അറിയിച്ചിട്ടുണ്ട്‌.

സ്വദേശികളും വിദേശികളും ഉള്‍പ്പെടുന്ന ഉപഭോക്താക്കളുടെ ആരോഗ്യത്തിന്‌ ഹാനികരമായതൊന്നും രാജ്യത്ത്‌ അനുവദിക്കില്ല എന്നാണ്‌ ഇക്കാര്യം സംബന്ധിച്ച്‌ അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്ന വിശദീകരണം.

English summary
Three commercial shops selling foodstuffs containing pork materials and lard have been sealed off by the Ministry of Commerce and Industry.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X