കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാഹനാപകടത്തില്‍ 2 മലയാളി നഴ്‌സുമാര്‍ മരിച്ചു

  • By Super
Google Oneindia Malayalam News

Saudi Arabia Map
ജിദ്ദ: സൗദിയില്‍ വാഹനാപകടത്തില്‍ രണ്ട്‌ മലയാളി നഴ്‌സുമാര്‍ മരിച്ചു. പത്തനംതിട്ട സ്വദേശി ജയശ്രീ, കോടഞ്ചേരി കണ്ണോത്ത്‌ കഴിക്കാട്ടില്‍ തോമസിന്റെ മകളും ഷാലോം ടിവി ജീവനക്കാരനായ പ്രതീഷിന്റെ ഭാര്യയുമായ പ്രദീപ (30) എന്നിവരാണ്‌ മരിച്ച നഴ്‌സുമാര്‍.

അല്‍ ഈത്ത്‌ ജനറല്‍ ആശുപത്രിയിലായിരുന്നു ഇരുവരും ജോലി ചെയ്‌തിരുന്നത്‌. ജിദ്ദയില്‍ നിന്നും അല്‍ ഈത്ത്‌ ആശുപത്രിയിലേക്ക്‌ പോകുന്ന വഴി നഴ്‌സുമാര്‍ സഞ്ചരിച്ച വാഹനം ഒരു ട്രക്കുമായി കൂട്ടിയിടിച്ചാണ്‌ അപകടം സംഭവിച്ചിരിക്കുന്നത്‌. ചൊവ്വാഴ്‌ച അര്‍ധരാത്രിയാണ്‌ സംഭവം.

അവധിക്കഴിഞ്ഞ കഴിഞ്ഞ ശനിയാഴ്‌ച തിരിച്ച്‌ സൗദിയില്‍ എത്തിയതേ ഉണ്ടായിരുന്നുള്ളൂ പ്രദീപ. 2011 സപ്‌തംബറില്‍ ആയിരുന്നു പ്രദീപയുടെ വിവാഹം.

മൃതദേഹങ്ങള്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്‌.

English summary
Two Malayalee nurses killed in a road accident in Saudi on Tuesday night.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X