കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്‌ത്രീധനം 2 റിയാല്‍;പിതാവ്‌ മാതൃകയായി

  • By Shabnam Aarif
Google Oneindia Malayalam News

Gold Ornaments
മനാമ: സൗദി സമൂഹത്തെ കാര്‍ന്നു തിന്നുന്ന സ്‌ത്രീധന സമ്പ്രദായത്തെ വിമര്‍ശനാത്മകമായി പരിഹസിച്ചുകൊണ്ട്‌ ഒരു സൗദി വധുവിന്റെ അച്ഛന്‍. തന്റെ മകള്‍ക്ക്‌ സ്‌ത്രീധനമായി മകളുടെ വരനോട്‌ വെറും രണ്ട്‌ സൗദി റിയാല്‍ മാത്രം ആവശ്യപ്പെട്ടു കൊണ്ടാണ്‌ ഈ പിതാവ്‌ സമൂഹത്തിന്‌ മാതൃകയായിരിക്കുന്നത്‌.

അബ്ദുല്‍ ഹക്കീം അഹമ്മദ്‌ ഹദ്ദാദ്‌ എന്ന സൗദി പൗരനാണ്‌ മകളുടെ വിവാഹം സമൂഹത്തിന്‌ മാതൃകയാക്കിയിരിക്കുന്നത്‌. സ്‌ത്രീധനത്തിലല്ല കാര്യം എന്നും തന്റെ മകളെ അവളുടെ ഭര്‍ത്താവ്‌ നന്നായി സംരക്ഷിക്കുന്നതാണ്‌ കാര്യം എന്നും പറഞ്ഞ ഇയാള്‍ പ്രവാചകന്‍ മുഹമ്മദും ഇതാണ്‌ പറഞ്ഞിരിക്കുന്നത്‌ എന്നും ഓര്‍മ്മിക്കുന്നു.

എന്നാല്‍ ഇത്തരം മാതൃകാ വിവാഹങ്ങള്‍ വിരലില്‍ എണ്ണാവുന്ന അത്ര മാത്രമേ നടക്കുന്നുള്ളൂ. സൗദി ഉള്‍പ്പെടെയുള്ള അറബ്‌ രാജ്യങ്ങളില്‍ വിവാഹ സമയത്ത്‌ വരന്‌ വധുവിന്‌ വളരെ കനത്ത സ്‌ത്രീധനമാണ്‌ നല്‍കേണ്ടി വരുന്നത്‌.

ഇസ്ലാമിക വിശ്വാസ പ്രകാരം വരന്‍ ചെറിയൊരു തുക വധുവിന്‌ സ്‌ത്രീധനമായി നല്‍കേണ്ടതുണ്ട്‌. എന്നാല്‍ ഇന്നത്‌ വിവാഹം കഴിക്കാന്‍ പോകുന്ന വരന്‍മാര്‍ക്ക്‌ ഒരു ബാധ്യതയായി തീര്‍ന്നിരിക്കുകയാണ്‌. പലപ്പോഴും വരന്റെ കുടുംബത്തിന്‌ താങ്ങാവുന്നതിന്‌ അപ്പുറമാണ്‌ വധുവിന്റെ വീട്ടുകാര്‍ ആവശ്യപ്പെടുന്ന സ്‌ത്രീധന തുക.

ഈ ഉയര്‍ന്ന തുകയുടെ സ്‌ത്രീധന സമ്പ്രദായം കാരണം അറേബ്യന്‍ രാഷ്ട്രങ്ങളില്‍ വിവാഹം പ്രായം കഴിഞ്ഞും അവിവാഹിതരായി തുടരുന്ന പുരുഷന്‍മാരുടെ എണ്ണം കൂടി വരികയാണ്‌ എന്നാണ്‌ റിപ്പോര്‍ട്ട്‌.

English summary
A Saudi father of a bride has challenged local ostentatious dowry practices by asking the groom to give only two riyals.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X