കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അബുദാബിയില്‍ ബസ്‌ ചാര്‍ജ്‌ ഇരട്ടിയാക്കുന്നു

  • By Shabnam Aarif
Google Oneindia Malayalam News

Abu Dhabi Metro Bus
അബുദാബി: അബുദാബിയില്‍ പബ്ലിക്‌ ബസുകളുടെ ടിക്കറ്റ്‌ ചാര്‍ജില്‍ 100 ശതമാനം വര്‍ദ്ധനവ്‌. നവംബര്‍ ഒന്ന്‌ മുതല്‍ ആണ്‌ ഈ പുതുക്കിയ ചാര്‍ജ്‌ നിലവില്‍ വരിക. ആളുകള്‍ പബ്ലിക്‌ സര്‍വ്വീസ്‌ സൗകര്യം ദുരപയോഗം ചെയ്യുന്നതായി ശ്രദ്ധയില്‍ പെട്ട സാഹചര്യത്തില്‍ ആണ്‌ ഈ നിരക്ക്‌ വര്‍ദ്ധന.

നേരത്തെ വെറും ഒരു ദിര്‍ഹം ആയിരുന്നു അബുദാബിയിലെ ബസ്‌ ചാര്‍ജ്‌. എന്നാല്‍ ഇത്രയും ചെറിയ തുകയായിട്ടും മിക്ക യാത്രക്കാരംമ ഇത്‌ നല്‍കാന്‍ തയ്യാറാവാത്ത സാഹചര്യത്തില്‍ ആണ്‌ ബസ്‌ ചാര്‍ജ്‌ വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്‌.

ബസ്‌ ചാര്‍ജ്‌ ഒരു ദിര്‍ഹത്തില്‍ നിന്നും രണ്ട്‌ ദിര്‍ഹമായി ഉയര്‍ത്തിയതും, ചാര്‍ജ്‌ കളക്ഷന്‍ ഓട്ടോമേറ്റഡ്‌ ആക്കിയതും എല്ലാ യാത്രക്കാരെയും ബസ്‌ ചാര്‍ദ്‌ നല്‍കാന്‍ പ്രേരിപ്പിക്കും എന്നാണ്‌ അധികൃതരുടെ പ്രതീക്ഷ.

യാത്രക്കാര്‍ ബസില്‍ കയറുമ്പോഴും ഇറങ്ങുമ്പോഴും. അതാത്‌ യാത്രക്കാര്‍ എത്ര ദൂരം യാത്ര ചെയ്‌തു എന്നു കാണിക്കാന്‍ ഒരു കാര്‍ഡ്‌ സ്‌കാന്‍ ചെയ്യപ്പെടുന്ന സംവിധാനമാണ്‌ ഈ ഓട്ടോമേറ്റഡ്‌ സിസ്‌റ്റം. ദുബയ്‌ മെട്രോ ബസ്സുകളില്‍ നേരത്തെ ആ സംവിധാനം നിലവിലുണ്ട്‌.

അബുദാബിയുടെ ഉള്‍ പ്രദേശങ്ങളിലും 2 ദിര്‍ഹമാണ്‌ ബസ്‌ ചാര്‍ജ്‌ എങ്കിലും, ഓരോ കിലോമീറ്റര്‍ കഴിയുമ്പോഴും 5 ഫില്‍സ്‌ വാതം ചാര്‍ജ്‌ കൂടുതല്‍ നല്‍കേണ്ടി വരും.

പുതിയ നിരക്ക്‌ നവംബര്‍ ഒന്നാം തീയതി മുതല്‍ നിലവില്‍ വരും എങ്കിലും, ബസ്‌ ചാര്‍ജ്‌ സ്വീകരിക്കല്‍ പൂര്‍ണ്ണമായും ഓട്ടോമേറ്റഡ്‌ സംവിധാനത്തിലേക്ക്‌ മാറ്റാന്‍ ഈ വര്‍ഷം അവസാനം വരെ കാത്തിരിക്കേണ്ടി വരും.

800 ആധുനിക രീതിയിലുള്ള ബസ്സുകളാണ്‌ നിലവില്‍ അബുദാബിയുടെ പബ്ലിക്‌ ട്രാന്‍സ്‌പോര്‍ട്ട്‌ സംവിധാനത്തില്‍ സേവനത്തിനായി ഉപയോഗപ്പെടുത്തുന്നത്‌. ദിനേന 170,000 യാത്രക്കാര്‍ ഈ ബസ്സുകളില്‍ യാത്ര ചെയ്യുന്നുണ്ട്‌.

English summary
The fares for public bus services across Abu Dhabi will be increased by up to 100 per cent as of November 1 to stop misuse of the network.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X