കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹജിനു പോയ മലയാളി ജിദ്ദയില്‍ മരിച്ചു

  • By Shabnam Aarif
Google Oneindia Malayalam News

Mecca
ജിദ്ദ: ഹജ്‌ ചെയ്യാന്‍ മക്കയില്‍ എത്തിയ മലയാളി ജിദ്ദയില്‍ മരിച്ചു. മലപ്പുറം കൊണ്ടോട്ടിയില്‍ മുണ്ടക്കുളം മുതുപറമ്പ്‌ സ്വദേശിയായ കാരിപ്പറമ്പ്‌ മുഹമ്മദ്‌ (70) ആണ്‌ മരിച്ചത്‌. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ്‌ മരണം സംഭവിച്ചിരിക്കുന്നത്‌.

ഹജ്‌ തീര്‍ത്ഥാടനം ചെയ്യാനായി മക്കയിലെത്തിയ ഇയാളെ ശ്വാസ തടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന്‌ ജിദ്ദയിലേക്ക്‌ മാറ്റുകയായിരുന്നു. അല്‍നൂര്‍ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന ഇയാളെ അസുഖം ഭേദമായതിനെ തുടര്‍ന്ന്‌ ജിദ്ദയിലുള്ള അല്‍നൂര്‍ ആശുപത്രിയിലേക്ക്‌ മാറ്റിയിരുന്നു.

എന്നാല്‍ ഞായറാഴ്‌ച രാവിലെ വീണ്ടും ശ്വാസ തടസ്സം അനുഭവപ്പെട്ട്‌ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നിയമനടപടികള്‍ പൂര്‍ത്തിയായാല്‍ മക്കയില്‍ തന്നെ ഖബറടക്കും എന്നാണ്‌ ബന്ധുക്കള്‍ അറിയിച്ചിരിക്കുന്നത്‌.

സ്വകാര്യ ഹജ്‌ ഗ്രൂപ്പ്‌ മുഖേനയാണ്‌ മുഹമ്മദ്‌ മക്കയില്‍ എത്തിയിരുന്നത്‌. സര്‍ക്കാറിന്റെ ഹാജിമാരുടെ ആദ്യ സംഘം ഞായറാഴ്‌ചയാണ്‌ മക്കയില്‍ എത്തിയത്‌. സൗദി എയര്‍ലൈന്‍സിന്റെ എസ്വി 5815 വിമാനത്തില്‍ കരിപ്പൂരില്‍ നിന്നും രാവിലെ 10.20നു പുറപ്പെട്ട വിമാനം സൗദി സമയം വൈകീട്ട്‌ നാലു മണിയോടെ ജിദ്ദ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തി. 300 തീര്‍ത്ഥാടകരാണ്‌ ആദ്യ സംഘത്തില്‍ മക്കയില്‍ എത്തിയിരിക്കുന്നത്‌.

English summary
A hajj pilgrim from Kerala died in Jiddha.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X