കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹജ്ജ്‌ തീര്‍ത്ഥാടനത്തിന്‌ സമാപനമായി

  • By Shabnam Aarif
Google Oneindia Malayalam News

Mecca
ജിദ്ദ: ഈ വര്‍ഷത്തെ ഹജ്ജ്‌ തീര്‍ത്ഥാടനത്തിന്‌ ഞായറാഴ്‌ച സമാപനം കുറിക്കും. ഹാജിമാര്‍ ഹറം പള്ളിയില്‍ എത്തി വിടവാങ്ങല്‍ പ്രദക്ഷിണം നടത്തുന്നതോടെയാണ്‌ ഹജ്ജിന്‌ സമാപനം കുറിക്കുക. മിനായിലെ കല്ലേറ്‌ കര്‍മ്മത്തിന്‌ ശേഷം ആണ്‌ ഹാജിമാര്‍ ഹറം പള്ളിയില്‍ എത്തുക.

മിനയില്‍ മൂന്നു ജംറകളിലായി ഏഴു വീതം കല്ലുകള്‍ എറിഞ്ഞ ഹാജിമാര്‍ തിരിച്ച്‌ മക്കയിലേക്ക്‌ എത്തിത്തുടങ്ങിയിട്ടുണ്ട്‌. മക്കയിലെ കഅബ പ്രദക്ഷിണം വെക്കുന്നതോടെ ഹജ്ജ്‌ കര്‍മ്മം പൂര്‍ത്തിയാക്കുന്ന വിശ്വാസികള്‍ ഘട്ടം ഘട്ടമായി പുണ്യനഗരമായ മക്കയില്‍ നിന്നും വിടപറയും.

കഴിഞ്ഞ ബുധനാഴ്‌ചയോടെ ആയിരുന്നു ഹജ്ജ്‌ കര്‍മ്മങ്ങള്‍ക്ക്‌ തുടക്കമായിരുന്നത്‌. സൗദി അറേബ്യയില്‍ നിന്നും ജിസിസി രാജ്യങ്ങളില്‍ നിന്നും ഉള്ള ഹാജിമാര്‍ ഞായറാഴ്‌ച തന്നെ കല്ലേറും, കഅബ പ്രദക്ഷിണവും നിര്‍വ്വഹിച്ച്‌ മടങ്ങിത്തുടങ്ങിയിട്ടുണ്ട്‌.

യുഎഇ എമിറേറ്റുകളില്‍ നിന്നുള്ള ഹാജിമാരും ഞായറാഴ്‌ച തന്നെ മടങ്ങും എന്നാണ്‌ റിപ്പോര്‍ട്ട്‌. ഇന്ത്യയില്‍ നിന്നുള്ള ഹാജിമാരുടെ സംഘം അടുത്ത ആഴ്‌ചയോടെയേ മടങ്ങി തുടങ്ങൂ.

12 ലക്ഷം പ്രാദേശിക വിശ്വാസികളും, 18 ലക്ഷം വിദേശ വിശ്വാസികളും ഉള്‍പ്പെടെ 30 ലക്ഷം ആളുകളാണ്‌ ഇത്തവണ ഹജ്ജ്‌ കര്‍മ്മം നിര്‍വ്വഹിച്ചിരിക്കുന്നത്‌.

English summary
Sunday is the last day of Hajj pilgrimage of this year.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X