കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗ്ലാദേശുകാര്‍ക്ക്‌ യുഎഇ വിസ നല്‍കില്ല

  • By Shabnam Aarif
Google Oneindia Malayalam News

Bangladesh Map
ദുബയ്‌: ബംഗ്ലാദേശുകാര്‍ക്ക്‌ തല്‍ക്കാലത്തേക്ക്‌ വിസ നല്‍കില്ല എന്ന്‌ യുഎഇ ഭരണകൂടം. വ്യാജ രേഖകള്‍, വ്യാജ തിരിച്ചറിയല്‍ രേഖകള്‍ എന്നിവ രാജ്യ സുരക്ഷയെ പ്രതികൂലമായി ബാധിക്കും എന്നതിനാലാണ്‌ ഇങ്ങനെ ഒരു തീരുമാനം അധികൃതരുടെ ഭാഗത്ത്‌ നിന്നും ഉണ്ടായിരിക്കുന്നത്‌.

എന്നാലിത്‌ എന്നന്നേക്കുമായ ഒരു നിര്‍ത്തി വെക്കലോ നിരോധനമോ ഒന്നും അല്ല എന്നും അധികൃതര്‍ വിശദീകരിക്കുന്നു. പ്രശ്‌നങ്ങള്‍ പരിഹരിച്ചു കഴിഞ്ഞാല്‍ എല്ലാം സാധാരണ ഗതിയിലേക്ക്‌ തിരിച്ചു വരും എന്ന ഉറപ്പും ഉദ്യോഗസ്ഥര്‍ നല്‍കുന്നുണ്ട്‌.

അതേസമയം കുറച്ചു കാലത്തേക്ക്‌ പുതിയ സന്ദര്‍സന വിസയോ, റെസിഡന്റ്‌ വിസയോ, ടൂറിസറ്റ്‌ വിസയോ ഒന്നും തന്നെ ബംഗ്ലാദേശ്‌ പാസ്‌പോര്‍ട്ട്‌ ഉള്ളവര്‍ക്ക്‌ നല്‍കുന്നതായിരിക്കില്ല.

അകുപോലെ നിലവില്‍ യുഎഇയില്‍ ഉള്ള ബംഗ്ലാദേശുകാര്‍ക്ക്‌ വിസ കാലാവധി നീട്ടുന്നതിനോ, റെസിഡന്‍സി പെര്‍മിറ്റ്‌ പുതുക്കുന്നതിനോ എന്നും ഒരു തടസ്സവും ഉണ്ടായിരിക്കുന്നതല്ല.

വ്യാജ പാസ്‌പോര്‍ട്ടുമായി യുഎഇയിലേക്ക്‌ കടക്കാന്‍ ശ്രമിക്കുന്ന ബംഗ്ലാദേശുകാരുടെ എണ്ണം ക്രമാധീതമായി വര്‍ദ്ധിച്ചത്‌ ശ്രദ്ധയില്‍ പെട്ട സാഹചര്യത്തിലാണ്‌ ബംഗ്ലാദേശുകാര്‍ക്ക്‌ പുതിയ വിസ അനുവദിക്കുന്നത്‌ താല്‍കാലികമായി നിര്‍ത്തി വെച്ചിരിക്കുന്നത്‌.

വ്യാജ രേഖകളുമായി യുഎഇയില്‍ എത്തിയ നൂറുകണക്കിന്‌ ബംഗ്ലാദേശികള്‍ അറസ്റ്റിലായത്‌ ഈയിടെയാണ്‌. വ്യാജ പാസ്‌പോര്‍ട്ട്‌, വ്യാജ വിസ എന്നിവയാണ്‌ ഏറിയ പേരുടെയും പക്കല്‍ നിന്നും കണ്ടെടുത്തത്‌.

English summary
Authorities in the UAE have stopped issuing all kinds of entry permits for Bangladeshi passport holders because of security concerns over identification and fake documents.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X