കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി സ്വകാര്യമേഖലയിലും രണ്ടുദിവസം അവധി

Google Oneindia Malayalam News

Saudi Private Sector
പൊതുമേഖലയ്ക്ക് സമാനമായി സ്വകാര്യമേഖലയിലും രണ്ടു ദിവസം അവധി നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. ജീവനക്കാരുടെ ജോലിയോടുള്ള സമീപനം കൂടുതല്‍ കാര്യക്ഷമമാക്കാനും സ്വദേശികളെ സ്വകാര്യ ജോലികളിലേക്ക് അടുപ്പിക്കാനും വേണ്ടിയാണ് ഈ നീക്കമെന്ന് കരുതുന്നു.

സ്വകാര്യമേഖലയിലെ പ്രതിവാര ജോലി സമയം 40നും 48മണിക്കൂറിനും ഇടയിലാക്കാന്‍ ശൂറാ കൗണ്‍സില്‍ അബ്ദുള്ള രാജാവിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്ന് ഒരു പ്രമുഖ അറബി പത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്.

ജോലിക്കാരുടെ പ്രവര്‍ത്തനസമയം വെട്ടിക്കുറയ്ക്കുന്ന കാര്യത്തില്‍ തൊഴില്‍ മന്ത്രാലയവും കമ്പനികളും തമ്മില്‍ നേരത്തെ തന്നെ ധാരണയിലെത്തിയിട്ടുണ്ട്. രാജാവിന്റെ തീരുമാനം അനുകൂലമാവുകയാണെങ്കില്‍ സ്വകാര്യമേഖലയിലും അഞ്ചുദിവസമായിരിക്കും ജോലി. കൂടുതല്‍ വിശ്രമം ലഭിക്കുന്നത്. ജോലി കൂടുതല്‍ ഉത്സാഹത്തോടെ ചെയ്യാനുള്ള പ്രചോദനമാകുമെന്ന്-ശൂറ കൗണ്‍സില്‍ അംഗം ഇബ്രാഹീം അല്‍ സുലൈമാന്‍ വ്യക്തമാക്കി.

സമ്പന്ന രാജ്യമാണെങ്കിലും സൗദി പൗരന്മാര്‍ക്കിടയില്‍ തൊഴിലില്ലായ്മ ഏറെ കൂടുതലാണ്. ഒട്ടുമിക്ക ജോലികളും വിദേശ തൊഴിലാളികളാണ് ചെയ്യുന്നത്. സ്വദേശിവത്കരണത്തിന്റെ ഭാഗമായി കൂടുതല്‍ പേരെ സ്വകാര്യ കമ്പനികളിലേക്ക് ആകര്‍ഷിക്കാന്‍ പുതിയ തീരുമാനം വഴിവെയ്ക്കുമെന്നാണ് കരുതുന്നത്.

English summary
Saudi Arabia is planning to allow its private sector to have a two-day weekly holiday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X