കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിസിസിയില്‍ പത്ത് ഇന്ത്യന്‍ സഹസ്ര കോടീശ്വരന്മാര്‍

Google Oneindia Malayalam News

MA Yusufali
ഗള്‍ഫ് രാജ്യങ്ങളിലുള്ള സഹസ്രകോടീശ്വരന്മാരില്‍ പത്തുപേര്‍ ഇന്ത്യക്കാരാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഫിനാന്‍ഷ്യല്‍ മാഗസിനായ അറേബ്യന്‍ ബിസിനസ്സാണ് ചരിത്രത്തില്‍ ആദ്യമായി ജിസിസി ഇന്ത്യന്‍ സമ്പന്നരുടെ പട്ടിക പുറത്തുവിട്ടത്.

ഒരിക്കല്‍ ലണ്ടനില്‍ ടാക്‌സി ഡ്രൈവറായി മിക്കി ജഗ്തിയാനിയാണ് ലിസ്റ്റിലെ നമ്പര്‍ വണ്‍. ലാന്‍ഡ്മാര്‍ക്ക് ഗ്രൂപ്പ് എന്ന റീട്ടെയില്‍ ശൃംഖലയുടെ അധിപനാണ്. 1973ല്‍ ബഹ്‌റൈനില്‍ ഒരു ചെറിയ സ്റ്റോറുമായാണ് മിക്കി തുടങ്ങിയത്. ഇന്ന് 24750 കോടിയോളം രൂപയുടെ ആസ്തിയുള്ള ബിസിനസ് രാജാവാണ്.

അലാന ഗ്രൂപ്പിലെ ഇര്‍ഫാന്‍ അലാനയാണ് രണ്ടാം സ്ഥാനത്ത്. യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇഫ്‌കോയിലൂടെയായിരുന്നു തുടക്കം. 23650 കോടിയാണ് ആസ്തി. 13750 കോടിയോളം സ്വത്തുള്ള രഘുവിന്ദര്‍ കട്ടാരിയയാണ് മൂന്നാം സ്ഥാനത്ത്. ടെലികോം, റിയല്‍ എസ്‌റ്റേറ്റ് മേഖലയിലാണ് കട്ടാരിയ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്.

ലൂലു റിട്ടെയില്‍ ശൃംഖലയുടെ ഉടമസ്ഥരായ എംകെ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ എംഎ യൂസഫലിയാണ് നാലാമന്‍. 12100 കോടിയോളം വരും ഇദ്ദേഹത്തിന്റെ ആസ്തി. ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന എന്‍എംഎസി ഗ്രൂപ്പിന്റെ ചെയര്‍മാന്‍ ബിആര്‍ ഷെട്ടിയാണ് അഞ്ചാം സ്ഥാനത്ത്. സൗദി അറേബ്യയിലും ഖത്തറിലും ആശുപത്രി ശൃംഖലയുള്ള വന്‍ ഗ്രൂപ്പാണിത്. 10450 കോടിയാണ് ആസ്തി.

ഗള്‍ഫിലെ അംബാനിയെന്നറിയപ്പെടുന്ന രവി പിള്ളയാണ് ആറാം സ്ഥാനത്ത്. 70000ഓളം ജീവനക്കാരുള്ള ആര്‍പി ഗ്രൂപ്പ് എന്ന സ്ഥാപനത്തിന്റെ ഉടമ. വ്യവസായ-നിര്‍മാണമേഖലയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്. 10175 കോടിയുടെ സ്വത്തുകളുണ്ടെന്നാണ് കണക്കാക്കിയിട്ടുള്ളത്. ഗള്‍ഫാര്‍ മുഹമ്മദാലി 12ാം സ്ഥാനത്തും ശോഭാ ഡെവലപ്പേഴ്‌സിന്റെ പിഎന്‍സി മേനോന്‍ 21ാം സ്ഥാനത്തുമാണുള്ളത്. 29ാം സ്ഥാനത്തായി ആസാദ് മൂപ്പനും 32ാം സ്ഥാനത്ത് ജോയ് ആലുക്കാസുമുണ്ട്.

English summary
The Gulf Cooperation Council (GCC) countries have 10 Indian billionaires, according to a new survey.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X