കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായില്‍ അപ്രതീക്ഷിത മഴ

  • By Super
Google Oneindia Malayalam News

Rain
ദുബായ്: ദുബായില്‍ അപ്രതീക്ഷിതമായി മഴ വിരുന്നെത്തി. യു എ ഇയിലെ മിക്ക എമിറേറ്റ്‌സുകളിലും കനത്ത മൂടല്‍മഞ്ഞ് മൂടികിട്ടി നില്‍ക്കുന്ന അവസ്ഥയാണ്.

ചില സ്ഥലങ്ങളില്‍ മഴ ഇനിയും തുടരാന്‍ സാധ്യതയുണ്ടെന്നും ദ്വീപുകളിലുള്ളവര്‍ പ്രത്യേക ശ്രദ്ധാലുക്കളായിരിക്കണമെന്നും യു എ ഇ യുടെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രമായ നാഷണല്‍ സെന്റര്‍ ഓഫ് മെട്രോളജി ആന്റ് സീസ്‌മേളജി (എന്‍സിഎംഎസ്) അറിയിച്ചു.
അടുത്ത രണ്ടു ദിവസങ്ങളില്‍ ശക്തമായ മഞ്ഞും മഴയും ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ തീരദേശ വാസികള്‍ ശ്രദ്ധിക്കണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

കനത്ത മൂടല്‍ മഞ്ഞുള്ളതിനാല്‍ മോട്ടോര്‍ സൈക്കിള്‍ യാത്രക്കാര്‍ക്കാണ് ഏറെ ബുദ്ധിമുട്ടുള്ളത്. യുഎഇയില്‍ മഴ അപൂര്‍വമായതിനാല്‍ വെള്ളമൊഴുകി പോകാനുള്ള സംവിധാനമില്ലാതെയാണ് റോഡുകള്‍ നിര്‍മിച്ചിരിക്കുന്നത്. ഇതുകാരണം റോഡുകളില്‍ വെള്ളം കെട്ടിനില്‍ക്കാന്‍ സാധ്യതയുണ്ട്.

ദുബായിലെ ഏറ്റവും കുറഞ്ഞ താപനില 8ഡിഗ്രി സെല്‍ഷ്യസും ഏറ്റവും കൂടിയ താപനില 31ഡിഗ്രി സെല്‍ഷ്യസുമാണ്.

English summary
There have been reports of sporadic showers and light rains in parts of Dubai this Wednesday afternoon, with the amount of cloud cover increasing across the emirate.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X