കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അറബ് ലീഗ് ഉച്ചകോടി ദോഹയില്‍ തുടങ്ങി

  • By Leena Thomas
Google Oneindia Malayalam News

ദോഹ: 24മത് അറബ് ലീഗ് ഉച്ചക്കോടി ഖത്തറിന്റെ തലസ്ഥാനമായ ദോഹയില്‍ തുടങ്ങി. വിവിധ അറബ് രാഷ്ട്രങ്ങളുടെ നേതാക്കള്‍ പങ്കെടുക്കുന്ന ഉച്ചക്കോടി അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍ത്താനി ഉദ്ഘാടനം ചെയ്തു. കിരീടാവകാശി ശൈഖ് തീം ബിന്‍ ഹമദ് അല്‍ത്താനി, യു എ ഇയിലെ മറ്റ് വൈസ്പ്രസിഡണ്ടുമാരും പ്രധാനമന്ത്രിമാരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

രണ്ടു ദിവസം നീണ്ടു നില്‍ക്കുന്ന ഉച്ചക്കോടി ദോഹ ഷെറാട്ടണ്‍ ഹോട്ടലിലാണ് നടക്കുന്നത്. അറബ് ലോകത്തിന്റെ പ്രശ്‌നമായ പലസ്തീന്‍ വിഷയം പരിഹരിച്ചാലെ പശ്ചിമേഷ്യയില്‍ സുരക്ഷിതത്വവും സമാധാനവും ഉറപ്പുവരുത്താനാകൂ എന്ന് ഉച്ചകോടി ഉദ്ഘാടനം ചെയ്തു കൊണ്ട് ഹമദ് ബിന്‍ ഖലീഫ പറഞ്ഞു.

Doha Amir

ഈജിപ്ഷ്യന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സി, ജിബൂട്ടി പ്രസിഡന്റ് ഇസ്മയില്‍ ഉമര്‍ ഗുല്ല, ഇറാഖി വൈസ് പ്രസിഡന്റ് ഡോ. ഖുദീര്‍ മൂസ അല്‍ ഖുസാഇ, ഒമാനി ഉപപ്രധാനമന്ത്രി ഫഹദ് ബിന്‍ മഹ്മൂദ് അല്‍ സെയിദ്, സുഡാനീസ് പ്രസിഡന്റ് ഉമര്‍ ഹസന്‍ അല്‍ ബശീര്‍, ലബനീസ് പ്രസിഡന്റ് മിഷേല്‍ സുലൈമാന്‍, ഫലസ്തീനിയന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്, തുനീഷ്യന്‍ പ്രസിഡന്റ് ഡോ. മുഹമ്മദ് മുന്‍സിഫ് അല്‍ മര്‍സൂഖി എന്നിവരടക്കം 34 രാജ്യങ്ങളില്‍ നിന്നുള്ള ഭരണത്തലവന്‍മാരും മാധ്യമപ്രവര്‍ത്തകരും അംഗരക്ഷകരും രാഷ്ട്രീയ നിരീക്ഷകരുമടക്കം 1434 പ്രതിനിധികളാണ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്.

എന്നാല്‍ സിറിയയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നത് പ്രതിപക്ഷമായ ദേശീയസഖ്യമാണ്. പ്രതിപക്ഷ നേതാവ് അഹ്മദ് മുഅസ് അല്‍ഖാതിബിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് സിറിയയുടെ ഔദ്യോഗിക സീറ്റിലിരുന്നത്. വേണ്ടത്ര അന്താരാഷ്ട്ര പിന്തുണ ലഭിക്കാത്തതിനാല്‍ കഴിഞ്ഞയാഴ്ച രാജി പ്രഖ്യാപിച്ച ഖാതിബ്, പ്രതിപക്ഷ നേതാക്കളുടെ അഭ്യര്‍ഥന മാനിച്ചാണ് ഉച്ചകോടിക്കെത്തിയത്.

ദേശീയസഖ്യം ദോഹയിലെ ദ്വിദിന ഉച്ചകോടിയില്‍ പങ്കെടുക്കണമെന്ന് ഖത്തര്‍ അമീര്‍ ആവശ്യപ്പെട്ടിരുന്നു. പ്രതിപക്ഷം തിരഞ്ഞെടുത്ത ഇടക്കാല പ്രധാനമന്ത്രി ഗസ്സാന്‍ ഹിറ്റോ, പ്രതിപക്ഷ നേതാക്കളായ ജോര്‍ജ് സബ്‌റ, സുഹൈര്‍ അതസ്സി എന്നിവരാണു ഖാതിബിനൊപ്പമുള്ളത്. ഇത് സിറിയയില്‍ വിവാദത്തിനിടയാക്കിയിട്ടുണ്ട്. സിറിയയുടെ സീറ്റ് പ്രതിപക്ഷത്തിന് അനുവദിച്ച അറബ്‌ലീഗിനെതിരേ സിറിയന്‍ സര്‍ക്കാര്‍ രംഗത്തെത്തി. കൊള്ളക്കാര്‍ക്കും കവര്‍ച്ചക്കാര്‍ക്കുമാണ് സിറിയയുടെ സീറ്റ് നല്‍കിയിരിക്കുന്നതെന്ന് സര്‍ക്കാര്‍ കുറ്റപ്പെടുത്തി. ഉച്ചകോടിക്കായി ഹോട്ടലിലും പരിസരത്തും വന്‍ സുരക്ഷാ സന്നാഹമാണ് ഒരുക്കിയിരിക്കുന്നതെന്ന് ഉച്ചക്കോടി മാധ്യമ വക്താവ് അറിയിച്ചു

English summary
The 24th session of the Arab Summit began in Qatar’s capital Doha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X