കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേഷ്യപ്പെട്ടുള്ള തലാഖ് എസ്എംഎസിന് സാധുതയില്ല

  • By Lakshmi
Google Oneindia Malayalam News

Talaq SMS
ദുബയ് : വഴക്കിടുമ്പോഴുള്ള ദേഷ്യത്തിന് തലാഖ് എന്ന് ടൈപ്പ് ചെയ്ത് ഭാര്യ്ക്ക് സന്ദേശമയച്ചാല്‍ അത് നിയപരമായ വിവാഹമോചനത്തിന് മതിയായതല്ലെന്ന് ഫത്‌വ . ദുബയിലെ ഇസ്ലാമിക് അഫയേര്‍സ് ഡിപ്പാര്‍ട്‌മെന്റാണ് ഇതുസംബന്ധിച്ച് ഫത്‌വ ഇറക്കിയിരിക്കുന്നത്.

സാധാരണ നിലയില്‍ മുസ്ലീം പുരുഷന്‍ തലാഖ് എന്ന് ടൈപ്പ് ചെയ്ത് എസ്എംഎസ് അയച്ചാല്‍ ശരീയത് നിയമപ്രകാരം അതോടെ നിയമപരമായി വിവാഹബന്ധം വേര്‍പെടുത്തപ്പെട്ടുവെന്നാണ് കണക്കാക്കുക. എന്നാല്‍ ഭാര്യയുമായി വഴക്കിടുകയും ആ ദേഷ്യത്തിന്റെ പേരില്‍ തലാഖ് എന്ന് എസ്എംഎസ് അയയ്ക്കുകയും ചെയ്താല്‍ അത് വിവാഹമോചനത്തിന് മതായായ തലാഖ് ചൊല്ലലായി പരിഗണിക്കില്ലെന്നാണ് ഫത് വയില്‍ പറയുന്നത്.

വഴക്കിട്ട് സ്വന്തം വീട്ടില്‍ പോയ ഭാര്യയോട് അവിടെച്ചെന്ന് ഭര്‍ത്താവ് താന്‍ വിവാഹബന്ധം വേര്‍പെടുത്തുകയാണെന്ന് അറിയിയ്ക്കുകയും തുടര്‍ന്ന് വീണ്ടും വഴക്കുണ്ടാവുകയും അതിന്റെ ദേഷ്യത്തില്‍ ഭര്‍ത്താവ് തലാഖ് എന്ന് എസ്എംഎസ് അയയ്ക്കുകയും ചെയ്തു. താന്‍ ഇങ്ങനെ മൂന്നു തവണ തലാഖ് എന്ന വാക്ക് ഭാര്യയോട് പറഞ്ഞുവെന്നും അപ്പോള്‍ വിവാഹമോചനം സാധുവാണോയെന്നുമുള്ള ഒരാളുടെ അന്വേഷണത്തിനുള്ള മറുപടിയായിട്ടാണ് ഇസ്ലാമികകാര്യ മന്ത്രാലയം ഇത്തരത്തിലൊരു ഫത്‌വ പുറപ്പെടുവിച്ചിരിക്കുന്നത്.

സാധാരണ നിലയില്‍ വിവാഹബന്ധം വേര്‍പെടുത്താല്‍ മൊബൈല്‍ സന്ദേശം മതിയായതാണ് എന്നാല്‍ നൈമിഷികമായ വഴക്കില്‍ നിന്നുണ്ടാകുന്ന ദേഷ്യത്തില്‍ തലാഖ് എന്ന് എസ്എംഎസ് അയച്ചാല്‍ അത് നിയമപരമായി ബന്ധം വേര്‍പെടുത്തലാകില്ലെന്നാണ് ഫത്‌വയില്‍ വ്യക്തമാക്കിയിരിക്കുന്നത്.

English summary
An Islamic scholar ruled that, though a declaration of divorce in anger in not valid, however, in other cases an SMS message is valid,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X