കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുവാവ് ഫ്ളാറ്റില്‍ നിന്നും ചാടി മരിച്ചു

Google Oneindia Malayalam News

Death
റാസല്‍ഖൈമ: പന്ത്രണ്ടാം നിലയിലെ ഫ്ളാറ്റില്‍ നിന്നും 19കാരന്‍ ചാടി മരിച്ചു. വ്യാഴാഴ്ച രാവിലെ റാസല്‍ ഖൈമയിലാണ് സംഭവം. ഏഷ്യന്‍ വംശജനാണ്. പേര് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

യുവാവ് കഴിഞ്ഞ കുറെ ദിവസങ്ങളായി മാനസിക അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായി സഹോദരന്‍ പോലിസിനോട് പറഞ്ഞു. മാതാവിനൊപ്പം താമസിച്ചിരുന്ന യുവാവ് രാത്രി കെട്ടിടത്തില്‍ നിന്നും താഴേയ്ക്ക് ചാടിയെന്നുവേണം കരുതാന്‍.

രാവിലെ യുവാവിനുവേണ്ടി നടത്തിയ തിരച്ചിനൊടുവിലാണ് ഫഌറ്റിനു താഴെ മരിച്ചുകിടക്കുന്നതായി കണ്ടെത്തിയത്. പ്രാഥമിക വിവരങ്ങളനുസരിച്ച് ആത്മഹത്യയാണെന്നാണ് പോലിസിന്റെ നിഗമനം.

ഫഌറ്റിന്റെ അടുക്കളയുമായി ബന്ധപ്പെട്ട ബാല്‍ക്കണിയില്‍ നിന്നും താഴേക്ക് ചാടിയാണ് മരിച്ചതെന്ന് ഡയറക്ടര്‍ ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ കേണല്‍ സലാം സുല്‍ത്താന്‍ അറിയിച്ചു.

English summary
A 19-year-old Asian plunged to death from his 12th-storey apartment in a building in Ras Al Khaimah city on Thursday morning.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X