കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായില്‍ നിന്നും ഷാര്‍ജയിലേക്ക് വാട്ടര്‍ബസ്

Google Oneindia Malayalam News

Water Bus
ദുബായ്: യുഎഇയിലെ പ്രവിശ്യകളായ ദുബായിയെയും ഷാര്‍ജയെയും ബന്ധപ്പെടുത്തി വാട്ടര്‍ ബസ് സര്‍വീസ് ആരംഭിക്കാന്‍ ദുബായ് റോഡ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി(ആര്‍ടിഎ) ഒരുങ്ങുന്നു.

ഇതുമായി ബന്ധപ്പെട്ട സാധ്യതാപഠനം പൂര്‍ത്തിയായി കഴിഞ്ഞു. പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം ഉടനെയുണ്ടാകും. ഇപ്പോള്‍ ശ്രദ്ധ മുഴുവന്‍ ഇലക്ട്രോണിക് ടോള്‍ സിസ്റ്റത്തിലാണ്. ദുബായില്‍ നിന്നും വിവിധ പ്രദേശങ്ങളിലേക്ക് വാര്‍ട്ടര്‍ ബസ് സര്‍വീസ് ആരംഭിക്കുന്നതിനെ കുറിച്ച് ഗൗരവമായി ആലോചിക്കുന്നുണ്ട്-അതോറിറ്റി സിഇഒ ഡോ യൂസുഫ് മുഹമ്മദ് അലി ഖലീജ് ടൈംസിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

പലപ്പോഴും ദുബായ്-ഷാര്‍ജ റോഡ് റൂട്ടില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. നിലവിലുള്ള പ്രശ്‌നങ്ങള്‍ക്ക് പുതിയ റോഡുകള്‍ ഒരു പരിഹാരമാകില്ല. ബദല്‍ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുകയേ മാര്‍ഗ്ഗമുള്ളൂ. ഓരോ ദിവസവും അത്രയധികം വാഹനങ്ങളാണ് പുറത്തിറങ്ങുന്നത്. നിലവില്‍ ദുബായിയെയും ഷാര്‍ജയെയും ബന്ധിപ്പിക്കുന്ന ഇന്റര്‍സിറ്റി ബസ്സുകളുണ്ട്. ഇതേ പോലൊരു ജലപാതയാണ് സ്വപ്‌നം.

എന്നാല്‍ എന്നു മുതല്‍ സര്‍വീസ് ആരംഭിക്കുമെന്ന് പറയാന്‍ സാധിക്കില്ല. വിനോദസഞ്ചാരികളെ കൂടി ആകര്‍ഷിക്കുന്ന വിധത്തില്‍ ഒരു ജലഗതാഗതസംവിധാനമാണ് ഒരുക്കാന്‍ പോകുന്നത്. ഇതിനായുള്ള മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി കൊണ്ടിരിക്കുകയാണ്.

English summary
Dubai’s Road and Transport Authority (RTA) is looking at the possibility of creating new routes connecting the dubai and sharjah by sea.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X