കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിതാഖത്; ചര്‍ച്ചയാകാം പക്ഷേ വിട്ടുവീഴ്ചയില്ല: സൗദി

Google Oneindia Malayalam News

saudi
റിയാദ്: അനധികൃത കുടിയേറ്റം സംബന്ധിച്ച വിഷയത്തില്‍ ഒരു തരത്തിലുമുള്ള വിട്ടു വീഴ്ചയ്ക്കും തയ്യാറല്ലെന്ന് സൗദി അറേബ്യ വ്യക്തമാക്കി. എന്നാല്‍ നിതാഖതുമായി ബന്ധപ്പെട്ട് ഇന്ത്യയുമായി സൗഹൃദ ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും ഇന്ത്യയിലെ സൗദി അംബാസഡര്‍ പറഞ്ഞു. കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാര്‍ രവിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സൗദി അംബാസഡര്‍ നിലപാട് വ്യക്തമാക്കിയത്.

എന്നാല്‍ ഇന്ത്യയില്‍ നിന്നും സൗദി അറേബ്യയിലേക്ക് അനധികൃതമായി കുടിയേറ്റം നടക്കുന്നില്ല എന്ന് വയലാര്‍ രവി പറഞ്ഞു. ഇന്ത്യയില്‍ നിന്നും സൗദിയിലേക്ക് പോകുന്നവരെ കര്‍ശനമായി പരിശോധിക്കുമെന്നും അദ്ദേഹം സൗദി അംബാസഡറെ അറിയിച്ചു. ഈ മാസം അവസാനം വയലാര്‍ രവിയുടെ നേതൃത്വത്തിലുള്ള മന്ത്രിമാരുടെ സംഘം സൗദി അറേബ്യയിലേക്ക് പോകുന്നുണ്ട്. ഇതേക്കുറിച്ചും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയുണ്ടായി.

അതേസമയം നിതാഖത് നിയമം സംബന്ധിച്ച നടപടികള്‍ സൗദി അറേബ്യ മുന്നു മാസത്തേക്ക് നിര്‍ത്തിവെച്ചിരിക്കുകയാണ്. രാജാവ് അബ്ദുള്ള ബിന്‍ അബ്ദുള്‍ അസീസിന്റെ പ്രത്യേക നിര്‍ദ്ദേശ പ്രകാരമാണിത്. എന്നാല്‍ മൂന്ന് മാസത്തിന് ശേഷം നിയമനം കര്‍ശനമാക്കാനാണ് സൗദി നീക്കം. അതിനകം അനധികൃത കുടിയേറ്റക്കാര്‍ രാജ്യം വിടണമെന്ന് സൗദി അറേബ്യ മുന്നറിയിപ്പ് നല്‍കുന്നു.

English summary
Saudi Ambassador made clear that there is no alteration in Nithakhath law.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X