കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി പെണ്ണുങ്ങള്‍ക്ക് പാര്‍ക്കില്‍ ബൈക്കോടിക്കാം

Google Oneindia Malayalam News

Saudi Woman Bike Riding
ജിദ്ദ: സൗദിയിലെ പെണ്ണുങ്ങള്‍ക്ക് ഇനി കടപ്പുറത്തും കടലിലും പാര്‍ക്കുകളിലും 'ബൈക്കില്‍' ചെത്തി നടക്കാം. പക്ഷേ, നിബന്ധന ഇത്രമാത്രം. ബൈക്കോടിക്കുമ്പോള്‍ രക്ഷിതാവ് കൂടെയുണ്ടാവണം. മതം മാന്യമാണെന്ന് പറയുന്ന വസ്ത്രം ധരിച്ചിരിക്കണം.. സൗദി മത പോലിസ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

ശരീരം മറയ്ക്കുന്ന മാന്യമായ വസ്ത്രം ധരിച്ച് പുരുഷ രക്ഷിതാവിനൊപ്പം സ്ത്രീകള്‍ക്ക് പാര്‍ക്കിലും കടപ്പുറത്തും ബൈക്കോടിയ്ക്കുന്നതില്‍ യാതൊരു വിലക്കുമില്ല. പക്ഷേ, ഈ നിയമങ്ങളൊന്നും വിദേശവനിതകള്‍ക്ക് ബാധകമല്ല.

ഇത്തരം ബൈക്ക് യാത്രകള്‍ വിനോദമെന്ന രീതിയില്‍ നടത്താന്‍ മാത്രമാണ് സൗദി വനിതകള്‍ക്ക് സ്വാതന്ത്ര്യമുള്ളൂ. സഞ്ചാരത്തിനായി ഇത്തരം ബൈക്കുകള്‍ ഉപയോഗിച്ചാല്‍ അഴിയ്ക്കുള്ളിലാകും. അതേ സമയം പര്‍ദ്ദ പോലുള്ള വസ്ത്രം ധരിച്ച് ബൈക്കോടിച്ചാല്‍ അപകടമുണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് വിവിധ സന്നദ്ധസംഘടനകള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

1990 മുതല്‍ സൗദിയിലെ സ്ത്രീകള്‍ക്ക് കാറടക്കമുള്ള വാഹനമോടിയ്ക്കാന്‍ സ്വാതന്ത്ര്യമില്ല. ഈ തീരുമാനത്തിനെതിരേ നിരവധി വനിതാ വിഭാഗങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. ശൂറ കമ്മിറ്റി ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കുമെന്നാണ് കരുതുന്നത്.

English summary
Saudi women will be free to drive under one condition: a male relative or guardian has to be present with them while they ride a bike.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X