കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെട്രോള്‍ പമ്പിലെ തട്ടിപ്പ്, 100 പേരുടെ പണിപോയി

Google Oneindia Malayalam News

UAE Petrol Pump
ദുബായ്: യുഎഇയിലെ പ്രമുഖ എണ്ണവിതരണ കമ്പനിയിലെ 100ഓളം ജീവനക്കാരെ ഒന്നിച്ചുപിരിച്ചുവിട്ടു. കമ്പനിയെയും കോര്‍പ്പറേറ്റ് ഉപഭോക്താക്കളെയും വഞ്ചിക്കുന്ന രീതിയില്‍ വ്യാജ ഇടപാടുകള്‍ നടത്തിയെന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് നടപടി.

തട്ടിപ്പ് തടയുന്നതിന്റെ ഭാഗമായി കഴിഞ്ഞ ജൂണില്‍ കമ്പനി ഓട്ടോമാറ്റിക്ക് പെയ്‌മെന്റ് സിസ്റ്റം പരീക്ഷിച്ചിരുന്നു. ഇതിന്റെ വിജയത്തെ തുടര്‍ന്ന് ഈ സംവിധാനം ഒട്ടുമിക്ക വിതരണകേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിച്ചു. ഇതോടുകൂടിയാണ് പണംവെട്ടിപ്പിന്റെ കണക്കുകള്‍ പുറത്തുവരാന്‍ തുടങ്ങിയത്. ഇതോടെ സൈറ്റ് മാനേജര്‍മാരും സൂപ്പര്‍വൈസര്‍മാരും സെയില്‍സ്മാനുമടക്കം നിരവധി പേരുടെ ജോലി തെറിച്ചു.

സ്വകാര്യകമ്പനി ഡ്രൈവര്‍മാരും എക്‌സിക്യുട്ടീവുകളും വിതരണകമ്പനിയിലെ മാനേജര്‍മാരും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്ന് തിരിച്ചറിഞ്ഞു. തെറ്റു ചെയ്തവര്‍ക്കെതിരേ ദുബായ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. ഡ്രൈവര്‍മാരും എക്‌സിക്യുട്ടീവുകളും എണ്ണവിതരണ കേന്ദ്രങ്ങളില്‍ നിന്നും വ്യാജ ബില്‍ വാങ്ങി വെട്ടിപ്പ് നടത്തുകയായിരുന്നു. പെട്രോളടിക്കാതെ ബില്‍ നല്‍കുന്ന തട്ടിപ്പിലൂടെ കോര്‍പ്പറേറ്റ് കമ്പനികള്‍ക്കും എണ്ണവിതരണ കമ്പനികള്‍ക്കും ഒരു പോലെ നഷ്ടമുണ്ടായിയെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

English summary
Several site managers, supervisors and salesmen of a leading fuel marketing company in the UAE have been terminated
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X