കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി പെണ്‍കുട്ടികള്‍ക്കും ഇനി കളിയ്ക്കാം

Google Oneindia Malayalam News

Saudi Girls Playing
റിയാദ്: സൗദി അറേബ്യയിലെ പെണ്‍കുട്ടികള്‍ക്കും ഇനി ആണ്‍കുട്ടികളെ പോലെ കായികമത്സരങ്ങളില്‍ പങ്കെടുക്കാം. യാഥാസ്ഥിക മുസ്ലീം ഭരണം നിലനില്‍ക്കുന്ന സൗദിയിലെ സ്ത്രീ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിപ്ലവകരമായ തീരുമാനമാണിത്.

സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ഇതിന്റെ മെച്ചം ഏറ്റവും കൂടുതല്‍ ലഭിക്കുക. നിലവില്‍ ശരിയത്ത് നിയമമനുസരിച്ചാണ് സ്‌കൂളിലെ കാര്യങ്ങള്‍ നീങ്ങുന്നത്. ശക്തമായ ഉപാധികളോടെ തന്നെയാണ് പെണ്‍കുട്ടികള്‍ക്ക് സ്വാതന്ത്ര്യം അനുവദിച്ചിട്ടുള്ളത്.

മാന്യമായ വസ്ത്രം ധരിച്ച പെണ്‍കുട്ടികളെ മാത്രമേ മത്സരപരിപാടികളില്‍ പങ്കെടുപ്പിക്കാന്‍ പാടുള്ളൂ. കൂടാതെ കഴിയുന്നതും അധ്യാപികമാരായിരിക്കണം പെണ്‍കുട്ടികളുടെ മത്സരത്തിന് മേല്‍നോട്ടം വഹിക്കേണ്ടത്.

സൗദിയില്‍ എല്ലാം തിരിച്ചുവരികയാണ്. സ്ത്രീ സ്വാതന്ത്ര്യവും. ഇത് കാലത്തിന്റെ ആവശ്യമാണ്-അസീസാ യൂസുഫ് അറിയിച്ചു. അന്താരാഷ്ട്ര ഒളിംപിക്‌സ് കമ്മിറ്റിയില്‍ നിന്നുള്ള ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കഴിഞ്ഞ ഒളിംപിക്‌സില്‍ രണ്ടു വനിതാ താരങ്ങളെ പങ്കെടുപ്പിക്കാന്‍ സൗദി അറേബ്യ തയ്യാറായിരുന്നു.

വനിതകള്‍ക്ക് ഡ്രൈവിങിനുള്ള അവകാശവും ഉടന്‍ അനുവദിക്കാന്‍ സാധ്യതയുണ്ട്. നിലവില്‍ പൊതുസ്ഥലങ്ങളില്‍ ഡ്രൈവ് ചെയ്യാന്‍ സൗദി വനിതകള്‍ക്ക് അവകാശമില്ല. നിതാഖത്തിനൊപ്പം ഡ്രൈവിങ് അനുമതി കൂടി വന്നാല്‍ ഒട്ടേറെ ഇന്ത്യക്കാര്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്ന കാര്യത്തില്‍ സംശയമില്ല.

English summary
Saudi Arabian girls will be allowed to play sports in private schools for the first time, according to a decision announced on Saturday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X