കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വ്യാജ ഫണ്ട് ട്രാന്‍സ്ഫര്‍ ഇമെയിലുകള്‍ വ്യാപകം

Google Oneindia Malayalam News

State Bank of Travancore
ദുബായ്: എസ്ബിടിയിലെ പ്രവാസി എക്കൗണ്ടുകളില്‍ നിന്നും വ്യാജ ഇമെയില്‍ സന്ദേശങ്ങളിലൂടെ പണം തട്ടിയെടുക്കാനുള്ള ശ്രമം. അന്താരാഷ്ട്ര ഇമെയില്‍ ഹാക്കര്‍മാരാണ് ഈ തട്ടിപ്പിനു പിന്നിലെന്ന് വ്യക്തമായിട്ടുണ്ട്. ഇതേ തുടര്‍ന്ന് ഇമെയിലിലൂടെയുള്ള ഫണ്ട് ട്രാന്‍സ്ഫര്‍ നിര്‍ദ്ദേശങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കാന്‍ ബാങ്ക് തീരുമാനിച്ചു.

ഇക്കാര്യം എല്ലാ എന്‍ആര്‍ഐ ഉപഭോക്താക്കളെയും അറിയിച്ചിട്ടുണ്ട്. ഫണ്ട് ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള അപേക്ഷകള്‍ ബാങ്കിലേക്ക് ഇമെയില്‍ അയയ്ക്കുന്നതിനു പകരം ഇന്റര്‍നെറ്റ് ബാങ്കിങ് സംവിധാനം ഉപയോഗിക്കണമെന്ന് എസ്ബിടി മാനേജിങ് ഡയറക്ടര്‍ സജീവ് കൃഷ്ണന്‍ അറിയിച്ചു.

എന്‍ആര്‍ഐ എക്കൗണ്ട് ഉടമകളുടെ ഇമെയില്‍ എക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് അതില്‍ നിന്നാണ് ഫണ്ട് ട്രാന്‍സ്ഫര്‍ റിക്വസ്റ്റുകള്‍ അയയ്ക്കുന്നത്. കേരളത്തിലെ എന്‍ആര്‍ഐ എക്കൗണ്ടുകളുടെ 25 ശതമാനവും എസ്ബിടിയാണ് കൈകാര്യം ചെയ്യുന്നത്.

യുഎഇയില്‍ കൂടുതല്‍ ബ്രാഞ്ചുകള്‍ ആരംഭിക്കുന്നതിന്റെ മുന്നോടിയായി ദുബായിലെത്തിയ സജീവ കൃഷ്ണന്‍ ഒരു പ്രമുഖ പോര്‍ട്ടലിനു നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബാങ്ക് എക്കൗണ്ടുമായി ബന്ധപ്പെട്ട ഇമെയില്‍ പാസ്‌വേര്‍ഡ് കൂടുതല്‍ ശക്തമാക്കാനും നിശ്ചിത ഇടവേളകളില്‍ മാറ്റാനും ശ്രമിക്കണം.

English summary
State Bank of Travancore stops fund transfer requests by email after frauds by hackers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X