കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായ്;റോഡപകടങ്ങള്‍ ഉണ്ടാക്കുന്നത് പാകിസ്താനികള്‍

  • By Meera Balan
Google Oneindia Malayalam News

ദുബായ്: ദുബായില്‍ഏറ്റവും അധികം വാഹന അപകടങ്ങള്‍ ഉണ്ടാക്കുന്നത് പാകിസ്താനികളും ഇന്ത്യാക്കാരുമെന്ന് ട്രാഫിക് പൊലീസിന്റെ റിപ്പോര്‍ട്ട്. 2012 ലെ റോഡപകടങ്ങളില്‍ ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ ഉണ്ടാക്കിയത് പാകിസ്താനികളാണ്. എന്നാല്‍ ഇത്തരത്തില്‍ ഒരു പഠനമൊന്നും ദുബായ് പൊലീസ് നടത്തിയിട്ടില്ല.

Accident

354 അപകടങ്ങള്‍ ആണ് പാകിസ്താനികള്‍ ആണ് ഉണ്ടാക്കിയത്. ഇതില്‍ 26 പേര്‍ കൊല്ലപ്പെട്ടു. 588 പേര്‍ക്ക് പരുക്കേറ്റു. ട്രാഫിക്ക് പൊലീസ് തലവന്‍ ജനറല്‍ മുഹമ്മദ് സെയ്ഫ് അല്‍ സഹീന്‍ ആണ് ഇക്കാര്യം അറിയിച്ചത്.

അപകടങ്ങള്‍ ഉണ്ടാക്കുന്നതില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യക്കാര്‍. 326 അപകടങ്ങള്‍ ആണ് ഇന്ത്യക്കാര്‍ ഉണ്ടാക്കിയത്. ഇതില്‍ 32 പേര്‍ക്ക് ജീവന്‍നഷ്ടമായി. 542 പേര്‍ക്ക് പരുക്കേറ്റു.

മൂന്നാംസ്ഥാനത്ത് ദുബായ് പൗരന്‍മാരാണുള്ളത്. 302 അപകടങ്ങള്‍ ആണ് ഇവര്‍ ഉണ്ടാക്കിയത്. 29 പേര്‍ കൊല്ലപ്പെട്ടു, 474 പേര്‍ക്ക് പരുക്കേറ്റു.

ബംഗാളികള്‍ ഈജിപ്തുകാര്‍, സുഡാനികള്‍, സിറിയക്കാര്‍, ബ്രിട്ടീഷുകാര്‍, ഒമാനികള്‍ എന്നിവരും അപകടങ്ങള്‍ വരുത്തുന്നതില്‍ പിന്നിലല്ല. അമിതവേഗതയാണ് പല അപകടങ്ങളും ഉണ്ടാകുന്നതിന് കാരണം. 2020 ആകുമ്പോഴേക്കും രാജ്യത്ത് അപകടങ്ങളില്‍ മരിയ്ക്കുന്നവരുടെ എണ്ണം 100,000 കഴിയും. 2012 ല്‍ രാജ്യത്ത് ആകെ 1,543 അപകടങ്ങള്‍ നടന്നു. 123 പേര്‍ മരിച്ചു.

English summary
According to General Mohammed Saif Al Zafeen, Head, Dubai Traffic Police, Pakistanis, Indians and Emiratis topped list of motorists who caused traffic accidents last year
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X