കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദേശത്ത് പോകം മുമ്പ് ചിലകാര്യങ്ങള്‍

  • By Soorya Chandran
Google Oneindia Malayalam News

ജോലിക്കായി വിദേശത്ത് പോകും മുമ്പ് അവശ്യം ചെയ്തിരിക്കേണ്ട ചില കാര്യങ്ങള്‍...നിങ്ങളുടെ ബാങ്ക് അക്കൗണ്ടുകളുടെ കാര്യത്തില്‍ നിര്‍ബന്ധമായും ചെയ്തിരിക്കേണ്ടവ. ഇവ മറന്നു പോയാല്‍ പിന്നെ പണം അയക്കലും മറ്റും പ്രതിസന്ധിയിലാകുമെന്നുറപ്പ്.

കടല്‍ കടക്കും മുന്പേ ചെയ്യണം

കടല്‍ കടക്കും മുന്പേ ചെയ്യണം

വിദേശ ജോലിക്കുള്ള വിസ കയ്യില്‍ കിട്ടിയാലുടന്‍ തന്നെ നിങ്ങള്‍ക്ക് അക്കൗണ്ട് ഉള്ള ബാങ്കിന്റെ ബ്രാഞ്ചിലെത്തി അപ്പോയന്റ്‌മെന്റ് ഓര്‍ഡര്‍ സമര്‍പ്പിക്കണം. തുടര്‍ച്ചയായി 181 ദിവസങ്ങള്‍ ഇന്ത്യയില്‍ ഉണ്ടായിരിക്കില്ലെന്നതിന്റെ തെളിവാണ് ഇത്. വിദേശത്ത് പോകും മുമ്പ് തന്നെ നിങ്ങളുടെ എന്‍ആര്‍ഐ അക്കൗണ്ട് തുറക്കാന്‍ ഈ തെളിവ് തന്നെ ധാരാളം.

അക്കൗണ്ട് സ്വന്തം പേരില്‍

അക്കൗണ്ട് സ്വന്തം പേരില്‍

വിദേശത്തേക്ക് പോകുന്നു എന്നറിയിക്കുമ്പോള്‍ നിങ്ങളുടെ പേരിലുള്ള എല്ലാ ബാങ്ക് അക്കൗണ്ടുകളും എന്‍ആര്‍ഒ (നോണ്‍ റെസിഡന്റ് ഓര്‍ഡിനറി റുപ്പീ അക്കൗണ്ട്) അക്കൗണ്ട് ആക്കി മാറ്റും. ടാക്‌സേഷന്‍ സ്റ്റാറ്റസിലുണ്ടാകുന്ന മാറ്റമാണ് ഇതിന്റെ പ്രത്യകത. പലിശ വരുമാനത്തിന്റെ നികുതി എന്‍ആര്‍ഒ അക്കൗണ്ടുകള്‍ക്ക് 30.9 ശതമാനമാണ്.

ജോയിന്റ് അക്കൗണ്ട്

ജോയിന്റ് അക്കൗണ്ട്

ഭാര്യക്കൊപ്പമോ, മറ്റാര്‍ക്കെങ്കിലും ഒപ്പമോ ജോയിന്റ് അക്കൗണ്ടാണ് നിങ്ങള്‍ക്കുള്ളതെങ്കില്‍ അതിന്റെ സ്റ്റാറ്റസും മാറും. നിങ്ങളാണ് ഫസ്റ്റ് ഹോള്‍ഡറെങ്കില്‍ ബാങ്കിനെ അറിയിക്കുന്നതോടെ അക്കൗണ്ട് എന്‍ആര്‍ഒ അക്കൗണ്ട് ആകും. ടാക്‌സേഷന്‍ സ്റ്റാറ്റസും എന്‍ആര്‍ഒ അക്കൗണ്ടിന്റേത് തന്നെയാകും.
ഇനി ഭാര്യയോ മറ്റാരെങ്കിലോ ആണ് ഫസ്റ്റ് ഹോള്‍ഡറെങ്കില്‍ ആ അക്കൗണ്ട് ഉപയോഗിക്കുന്നതിനുള്ള സമ്പൂര്‍ണ സ്വാതന്ത്ര്യം നിങ്ങള്‍ക്ക് ഉണ്ടായിരിക്കില്ല.

ഡെപ്പോസിറ്റ്

ഡെപ്പോസിറ്റ്

നിങ്ങളുടെ എല്ലാ ഡെപ്പോസിറ്റുകളും എന്‍ആര്‍ഒ ഡെപ്പോസിറ്റുകളാകും. എന്നാല്‍ പലിശ നിരക്കില്‍ മാറ്റമുണ്ടാകില്ല. പലിശ വരുമാനത്തിന്റെ നികുതി 30.9 ശതമായി ഉയരുകയും ചെയ്യും

പ്രോവിഡന്റ് ഫണ്ട്

പ്രോവിഡന്റ് ഫണ്ട്

പ്രവാസികള്‍ക്ക് ആദ്യകാലത്ത് നാട്ടിലെ പ്രോവിഡന്റ് ഫണ്ട് അക്കൗണ്ടില്‍ പണം നിക്ഷേപിക്കാന്‍ ആകുമായിരുന്നില്ല. എന്നാല്‍ 2003 ല്‍ സ്ഥിതി മാറി. വിദേശത്ത് പോകുന്നതിന് മുമ്പുണ്ടായിരുന്ന പബ്ലിക് പ്രോവിഡന്റ് ഫണ്ടില്‍ പിന്നീട് പണം നിക്ഷേപിക്കാന്‍ ഇപ്പോള്‍ തടസ്സമൊന്നുമില്ല. എന്‍ആര്‍ഇ അക്കൗണ്ടോ എന്‍ആര്‍ഒ അക്കൗണ്ടോ ഉപയോഗിച്ച് വിദേശത്തുള്‌ലവര്‍ക്ക് പ്രോവിഡന്ഡറ് ഫണ്ടില്‍ പണം അടക്കാം

ഷെയര്‍ മാര്‍ക്കറ്റ്

ഷെയര്‍ മാര്‍ക്കറ്റ്

പ്രവാസികള്‍ക്ക് ഓഹരി വിപണിയല്‍ പണം നിക്ഷേപിക്കാനും വ്യാപാരം നടത്താനും അവകാശമുണ്ട്. പക്ഷേ പിഐഎസ്(പോര്‍ട്ട് ഫോളിയോ ഇന്‍വെസ്റ്റ്‌മെന്റ് സെര്‍വീസ്) വഴി മാത്രമേ ഇത് സാധ്യമാകൂ. ഓഹരി വിപണിയില്‍ സജീവമാണെങ്കില്‍ യാത്രക്ക് മുമ്പേ പിഐഎസ് അക്കൗണ്ട് തുറക്കണം. ബാങ്കിനെ അറിയിക്കുകയും വേണം.

എന്‍ആര്‍ഇ അക്കൗണ്ട്

എന്‍ആര്‍ഇ അക്കൗണ്ട്

കടല്‍ കടക്കും മുമ്പേ നാട്ടില്‍ എന്‍ആര്‍ഇ അക്കൗണ്ട് തുറക്കണം. നാട്ടില്‍ അക്കൗണ്ട് പ്രവര്‍ത്തിപ്പിക്കാന്‍ ഒരു ചുമതലക്കാരനെയും ഏര്‍പ്പാടാക്കണം. ദിനാറിലോ ദിര്‍ഹത്തിലോ ഡോളറിലോ കിട്ടുന്നശമ്പളം ഇന്ത്യ റുപ്പിയാക്കി മാറ്റിക്കോളും ഈ എന്‍ആര്‍ഇ അക്കൗണ്ട്. നാട്ടിലെ ചുമലതക്കാരന് പണം പിന്‍വലിക്കാനുമാകും.

English summary
Before you board that plane and bid your good-byes to loved ones, you should do a quick check on your bank accounts here in India lest your loved ones then face the hassle of co-ordinating between your bank branches here in India and you overseas.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X