കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിഞ്ചുകുഞ്ഞ്‌ ഉറക്കത്തില്‍ മരിച്ചു

  • By Soorya Chandran
Google Oneindia Malayalam News

ഷാര്‍ജ: മലയാളി ദമ്പതികളുടെ ഒന്നരവയസ്സുള്ള പെണ്‍കുട്ടി ഉറക്കത്തിനിടെ ഹൃദയ സ്തംഭനം മൂലം മരിച്ചു. അടൂര്‍ സ്വദേശിയായ അനില്‍ ബാബുവിന്റെ മകള്‍ മെര്‍ലിന്‍ ആണ് മരിച്ചത്. 2013 ജൂലായ് 10 നാണ് സംഭവം.

രാത്രിയില്‍ സന്തോഷത്തോടെ ഉറങ്ങാന്‍ കിടന്ന കുട്ടിയെ രാവിലെ ചലനമറ്റനിലയിലാണ് കണ്ടത്. ഉടന്‍ ആസ്പത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ഉറക്കത്തില്‍ ഉണ്ടായ ഹൃദയ സ്തംഭനമാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. കുട്ടിക്ക് ഹൃദ്രോഗമുള്ളതിന്റെ ഒരു സൂചനയും മുമ്പ് ഉണ്ടായിരുന്നില്ലെന്ന് കുടുംബ സുഹൃത്തുക്കള്‍ പറഞ്ഞു.

Sharja Map

ഷാര്‍ജയിലെ നാണല്‍ പെയിന്റ്‌സിനടുത്തായിരുന്നു അനില്‍ ബാബുവും കുടുംബവും താമസം. ഒരു ട്രേഡിങ് കമ്പനിയില്‍ ജോലിചെയ്യുന്ന അനില്‍ ബാബുവിന് അഞ്ച് വയസ്സുള്ള ഒരു മകന്‍ കൂടി ഉണ്ട്.

കുട്ടിയുടെ മരണത്തില്‍ ആകെ തകര്‍ന്നിരിക്കുകയാണ് കുടുംബം. അയല്‍വാസികള്‍ക്കെല്ലാം പ്രിയപ്പെട്ടവളായിരുന്നു മരിച്ച കുഞ്ഞെന്ന് അനില്‍ ബാബുവിന്റെ സുഹൃത്തുക്കള്‍ പറഞ്ഞു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് കുടുംബം.

കുട്ടികളിലെ ഹൃദ്രോഗം ഇപ്പോള്‍ കൂടിക്കൊണ്ടിരിക്കുകയാണെന്ന് ഹൃദ്രോഗ വിദഗ്ധനായ ഡോ.സാജന്‍ കോശി പറയുന്നു. ജനിക്കുന്ന ആയിരം കുട്ടികളില്‍ ഒരാള്‍ക്ക് ഹൃദ്രോഗ സാധ്യയുണ്ടെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. തുടക്കത്തില്‍ തന്നെ തിരിച്ചറിഞ്ഞില്ലെങ്കില്‍ പിന്നീട് ഒരു ചികിത്സയും ചിലപ്പോള്‍ സാധ്യമായേക്കില്ലെന്നും ഡോക്ടര്‍ പറഞ്ഞു.

കേരളത്തില്‍ മാത്രം പ്രതിവര്‍ഷം 4000 ഓളം കുട്ടികളാണ് ഹൃദ്രോഗ ബാധിതരായി ജനിക്കുന്നത്. ഇവരില്‍ പലര്‍ക്കും വിദഗ്ധ ചികിത്സ കിട്ടാറില്ലെന്നതാണ് സത്യം.

English summary
An Indian family living in Sharjah went to sleep happy and peaceful. The next morning their lives were shattered.Merlin, a one-and-a-half year old baby girl, died during the night of cardiac arrest.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X