കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇയില്‍ ഒരാള്‍ക്ക് കൊറോണ വൈറസ് ബാധ

  • By Soorya Chandran
Google Oneindia Malayalam News

അബുദാബി: യുഎഇയില്‍ ആദ്യമായി ഒരാള്‍ക്ക് കൊറോണ വൈറസ് ബാധ കണ്ടെത്തി. അബുദാബിയിലെ 82 വയസ്സുകാരനായ സ്വദേശിക്കാണ് അസുഖം ബാധിച്ചതായി കണ്ടെത്തിയത്. ഇയാള്‍ അബുദാബിയിലെ ആസ്പത്രിയില്‍ ഇന്റന്‍സീവ് കെയര്‍ യൂണിറ്റില്‍ ചികിത്സയിലാണ്.

സൗദി അറേബ്യില്‍ നിരവധി പേരില്‍ കൊറോണ വൈറല്‍ ബാധ കണ്ടെത്തിയിരുന്നെങ്കിലും യുഎഇയില്‍ ആദ്യമായാണ് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യുന്നത്. യുഎഇ സ്വദേശി മുമ്പ് ജര്‍മനിയില്‍ വെച്ച് ഈ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചിരുന്നു.

Abu Dhabi Map

വൈറസ് ബാധ അബുദാബി ഹെല്‍ത്ത് അതോറിറ്റി സ്ഥിരീകരിച്ചിട്ടുണ്ട്.ആരോഗ്യമന്ത്രാലയവുമായി ചേര്‍ന്ന് വൈറസ് പകരുന്നത് തടയാനുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് ഹെല്‍ത്ത് അതോറിറ്റി അറിയിച്ചു.

മെര്‍സ്(മിഡില്‍ ഈസ്റ്റ് റെസ്പിരേറ്ററി സിന്‍ഡ്രോം) എന്നാണ് ഈ വൈറസ് പരത്തുന്ന രോഗത്തിന്റെ പേര്. നിലവില്‍ പേടിക്കേണ്ട സാഹചര്യമൊന്നും നിലവിലില്ലെന്ന് അധികൃതര്‍ അറിയിച്ചു. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

2012 ല്‍ ആണ് ലോകാരോഗ്യ സംഘടന ഈ വൈറസിനെ കുറിച്ച് മുന്നറിയിപ്പ നല്‍കിയത്. സൗദിയില്‍ കുറച്ച് പേരില്‍ വൈറല്‍ ബാധ കണ്ടെത്തിയതിനെ തുടര്‍ന്ന് അടിന്തര കമ്മിറ്റിയുണ്ടാക്കാന്‍ ലോകാരോഗ്യ സംഘന നിര്‍ദ്ദേശം നല്‍കിയിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന് ഹജ്ജ് നിര്‍വ്വഹിക്കാന്‍ ലക്ഷക്കണക്കിന് ആളുകള്‍ എത്തുന്ന രാജ്യമായതിനാലാണ് പെട്ടെന്ന് നടപടിയെടുക്കുന്നതെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചിരുന്നു.

English summary
An 82-years old UAE national has been diagnosed with novel Coronavirus (MERS-CoV) and is being hospitalised in Abu Dhabi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X