കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായില്‍ പൊന്നിന് 20 ശതമാനം വില കുറവ്?

  • By Soorya Chandran
Google Oneindia Malayalam News

ദുബായ്: വീട്ടില്‍ ഒരു ദുബായിക്കാരനുണ്ടെങ്കില്‍ പിന്നെ എല്ലാം അവന്‍ അവിടെ നിന്ന് കൊണ്ടുവന്നോട്ടെ എന്നാണ് ഇപ്പോഴും മലയാളികളുടെ ഒരു വിചാരം. നല്ല സാധനങ്ങള്‍ അവിടെ കുറഞ്ഞ വിലക്ക് കിട്ടുമെന്നാണ് നമ്മുടെയൊക്കെ ധാരണ.

എന്നാല്‍ സ്വര്‍ണം വാങ്ങാന്‍ ഏറ്റവും നല്ലത് ഇപ്പോള്‍ യുഎഇ(യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്) തന്നെയാണ്. നമ്മുടെ ഇവിടത്തെ വിപണി വിലയേക്കാള്‍ 20 ശതമാനം കുറവാണ് ദുബായിലും മറ്റ് എമിറേറ്റ്‌സ് രാജ്യങ്ങളിലും. ചുരുക്കിപ്പറഞ്ഞാല്‍ സ്വര്‍ണം പവന് നാട്ടില്‍ 20000 രൂപയാണെങ്കില്‍ ദുബായില്‍ അത് 16000 രൂപക്ക് കിട്ടും.

Gold Bar

യുഎഇയിലെ ഒരു ട്രേഡിങ് കമ്പനിയാണ് ഇത്തരത്തില്‍ ഒരു ഓഫര്‍ മുന്നോട്ട് വച്ചിരുിക്കുന്നത്. എന്തായാലും ഓഫറുള്ളതല്ലേ രണ്ട് പവന്‍ വാങ്ങിച്ചുകളയാം എന്ന് വിചാരിച്ച് ആരും അങ്ങോട്ട് പോകണ്ട. ചുരുങ്ങിയത് ഏഴ് ഔണ്‍സ് സ്വര്‍ണമെങ്കിലും വാങ്ങുകയാണെങ്കിലേ ഈ ഓഫര്‍ കിട്ടൂ. അതായത് ഏതാണ്ട് അഞ്ചര ലക്ഷം ഇന്ത്യന്‍ റുപ്പീ ചെലവാക്കണം ഈ 20 ശതമാനം വിലക്കിഴിവ് കിട്ടാന്‍.

പണം കൊടുത്താല്‍ ഉടനടി സ്വര്‍ണം കയ്യില്‍ കിട്ടുകയുമില്ല. രണ്ട് മുതല്‍ നാല് മാസം വരെ ഇതിന് സമയം എടുത്തേക്കും. പിന്നെ ആഭരണങ്ങളായി എടുക്കാമെന്ന പ്രതീക്ഷയും വേണ്ട. സ്വര്‍ണ കട്ടിയായേ ഇവര്‍ വില്‍ക്കുന്നുള്ളു.

കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ ആശയക്കുഴപ്പം ഏറുന്നുണ്ടോ...? പേടിക്കണ്ട. കമ്പനി എല്ലാ കാര്യങ്ങളും വിശദമാക്കുന്നുണ്ട്. അമേരിക്കയിലെ ഒരു സ്വര്‍ണ ഖനിയുമായിട്ടാണ് കമ്പനിക്ക് കരാറുള്ളത്. ഉപഭോക്താക്കള്‍ പണം കൈമാറുമ്പോള്‍ കമ്പനി അതിനുള്ള സ്വര്‍ണം ഖനിയില്‍ തന്നെ ബ്ലോക്ക് ചെയ്യും. സ്വര്‍ണത്തിന്റെ അയിരുകളാണ് ട്രേഡിങ് കമ്പനിക്ക് കിട്ടുക. ഇവര്‍ അത് സ്വര്‍ണ കട്ടിയാക്കി ഉപഭോക്താവിന് കൊടുക്കും. അതാണ് കാലതാമസത്തിന് കാരണം. എന്തായാലും കുറച്ച് കാലത്തേക്ക് മാത്രമേ ഈ ഓഫര്‍ കാണൂ.

English summary
Buy gold now at 20 per cent discount below market price, A UAE commodity trading company offers.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X