കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ണ് നയിക്കും ഈ ജീവിത കഥ

  • By Soorya Chandran
Google Oneindia Malayalam News

ദുബായ്: പാകിസ്താന്‍കാരനായ ഭര്‍ത്താവ്, ഇന്ത്യക്കാരിയായ ഭാര്യ. ഭര്‍ത്താവ് അസുഖ ബാധിതന്‍. പാകിസ്ഥാനിലേക്ക് പോകാമെന്ന് വച്ചാല്‍ ഇന്ത്യക്കാരിയായ ഭാര്യ കൊണ്ടുപോകാന്‍ പറ്റില്ല. ഭര്‍ത്താവിനെ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ ഭാര്യക്കുമാകില്ല. ആസ്പത്രി ചെലവുകള്‍ക്ക് മുന്നില്‍ നട്ടം തിരിയുമ്പോഴും പരസ്പരം പിരിയാനാകാതെ അവര്‍ ഇപ്പോഴും ഒരുമിച്ച് ജീവിക്കുന്നു.

ഒരു ബോളിവുഡ് സിനിമയുടെ കഥയല്ല ഇത്. പര്‌സപരം അത്രയേറെ സ്‌നേഹിക്കുന്ന ഒരു ഭാര്യയുടേയും ഭര്‍ത്താവിന്റേയും ജീവിതമാണിത്.

Hands Together

പാകിസ്ഥാന്‍ പൗരനാണ് 52 വയസ്സുളള മുഹമ്മദ് സാഹിര്‍ . ബസ് ഡ്രൈവറായിരുന്നു.എന്നാല്‍ സാഹിര്‍ ഇപ്പോള്‍ തീര്‍ത്തും അവശനാണ്. ദുബായിലെ അല്‍ റാഷിദ് ആസ്പത്രിയിലെ ഐസിയുവില്‍ ആണിപ്പോഴുള്ളത്. 48 കാരിയായ ഭാര്യ ഷാനു മുഹമ്മദ് ഹൈദരാബാദുകാരിയാണ്. ഭര്‍ത്താവ് രോഗക്കിടക്കയില്‍ നിന്നെഴുന്നേറ്റ് വന്ന് തന്റെ കൈകള്‍ പിടിക്കുന്ന ദിനത്തിന് കാത്തിരിക്കുകയാണ് ഷാനു. രാജ്യാതിര്‍ത്തികള്‍ പ്രശ്‌നമാക്കാതെ പ്രണയിച്ച് വിവാഹം കഴിച്ചവരായിരുന്നു സാഹിറും ഷാനുവും.

ദുബായിലെ ചികിത്സാ ചെലവുകള്‍ ഇവര്‍ക്ക് താങ്ങാവുന്നതിനപ്പുറമാണ്. സാഹിറിനെ കാണാന്‍ സഹോദരന്‍ പാകിസ്താനില്‍ നിന്ന് വന്നിരുന്നു. നാട്ടില്‍ കൊണ്ടുപോയി ചികിത്സിക്കാനായിരുന്ന പരിപാടി. പക്ഷേ സാഹിര്‍ സമ്മതിച്ചില്ല. തന്റെ പ്രിയതമയെ വിട്ടുപോകാന്‍ അയാള്‍ക്ക് കഴിയുമായിരുന്നില്ല.

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്‌നങ്ങളുടെ തിക്തഫലം മുഴുവന്‍ അനുഭവിക്കേണ്ടി വരുന്നത് പലപ്പോഴും സാഹിറിനേയും ഷാനുവിനേയും പോലുള്ളവരാണ്. വിസ നിയമങ്ങള്‍ കര്‍ശനമായതിനാല്‍ ഷാനുവിന് ഒരു പാകിസ്താന്‍ വിസ കിട്ടാന്‍ ബുദ്ധിമുട്ടാണ്. സാഹിറിന് ഒരു ഇന്ത്യന്‍ വിസ കിട്ടാനും പ്രശ്‌നമാണ്.

രോഗി ബാധിതനായതുമുതല്‍ ജോലിയില്ല സാഹിറിന്. നിത്യച്ചെലവും ആസ്പത്രി ചെലവും ഒന്നും ഇവരുടെ കയ്യില്‍ ഒതുങ്ങുന്നതല്ല. എന്നാലും പ്രിയതമയെ വിട്ടുപോകാന്‍ സാഹിറും, പ്രിയതമനെ നഷ്ടപ്പെടുത്താന്‍ ഷാനുവും തയ്യാറല്ല.

English summary
The Pakistani husband and Indian Wife suffers in Dubai hospital, as they cannot move to India Or Pakistan along, because of visa problems.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X