കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭാരം കുറക്കൂ, സ്വര്‍ണം നേടൂ

  • By Soorya Chandran
Google Oneindia Malayalam News

ദുബായ്: നിങ്ങള്‍ ശരീരഭാരം കുറക്കാന്‍ തയ്യാറാണെങ്കില്‍ ദുബായ് മുനിസിപ്പാലിറ്റി നിങ്ങള്‍ക്ക് സ്വര്‍ണ നാണയം തരും. ജനങ്ങളിലെ അമിത വണ്ണവും ആരോഗ്യ പ്രശ്‌നങ്ങളും കുറക്കുന്നതിന് വേണ്ടി ദുബായ് മുനിസിപ്പാലിറ്റി ഒരുക്കുന്ന പുതിയ പദ്ധതിയാണിത്.

2013 ജൂലായ് 19 മുതലാണ് ഭാരം കുറയ്ക്കല്‍ യജ്ഞം തുടങ്ങുന്നുത്. ഏറ്റവും ചുരുങ്ങിയത് രണ്ട് കിലോ ഗ്രാം ഭാരമെങ്കിലും കുറച്ചാലെ സമ്മാനം കിട്ടൂ. രണ്ട് കിലോ കുറയുമ്പോള്‍ രണ്ട് ഗ്രാം സ്വര്‍ണം കിട്ടും. പിന്നീടങ്ങോട്ട് കുറക്കുന്ന ഒരോ കിലോക്കും ഓരോ ഗ്രാം സ്വര്‍ണം വീതം അധികം കിട്ടും. 30 ദിവസത്തിനുള്ളില്‍ ഏറ്റവും അധികം ഭാരം കുറക്കുന്നയാള്‍ക്കായിരിക്കും ഒന്നാം സ്ഥാനം. ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തുന്നവര്‍ക്ക് 20000 ദിര്‍ഹത്തിന്റെ സ്വര്‍ണ നാണയം സമ്മാനമായി കിട്ടും.

Obesity

ആദ്യ ദിനം തന്നെ മത്സരാര്‍ത്ഥികളുടെ ഭാരം കൃത്യമായി രേഖപ്പെടുത്തിവെക്കും. പിന്നെ ഒടുക്കവും പരിശോധിക്കും. നന്നായി ഭാരം കുറച്ചാല്‍ നല്ല സമ്മാനം നേടാം.

ഡയറക്ടര്‍ ജനറല്‍ ഓഫ് ദുബായ് മുനിസിപ്പാലിറ്റി, ഹുസ്സൈന്‍ നസീര്‍ ലൂത്തയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. രണ്ട് വര്‍ഷം മുമ്പ് നടപ്പിലാക്കിയ 'യാല്ലാ വാക്' എന്ന പരിപാടിയുടെ വിജയമാണ് പുതിയപദ്ധതിയുടെ ഊര്‍ജ്ജം. ദുബായ് മള്‍ട്ടി കമോഡിറ്റീസ് സെന്റര്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍അഹമ്മദ് ബിന്‍ സുലായം, ദുബായ് ഗോള്‍ഡ് ആന്‍ഡ് ജുവല്ലറി ഗ്രൂപ്പ് ജനറല്‍ മാനേജര്‍ അനില്‍ ധനക് എന്നിവരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. ഒരു ലക്ഷം ദിര്‍ഹം ചെലവ് വരുന്ന സമ്മാന പദ്ധതിയുടെ സ്‌പോണ്‍സര്‍ ദുബായ് മള്‍ട്ടി കമോഡിറ്റീസ് സെന്ററാണ്.

ആളുകള്‍ നടത്തം ശീലമാക്കി ഭാരം കുറക്കട്ടെ എന്നാണ് മുനിസിപ്പാലിറ്റിയുടെ നിര്‍ദ്ദേശം . ഇതിനകം തന്നെ ആളുകള്‍ക്ക് നടക്കാനായി റോഡുകളുടെ വശങ്ങളിലും പാര്‍ക്കുകളിലുമായി ഒട്ടേറെ നടപ്പാതകള്‍ ഉണ്ടാക്കിക്കഴിഞ്ഞതായി മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ പറഞ്ഞു. നടത്തമാണ് ഭാരം കുറക്കാനുള്ള ഏറ്റവും ചെലവുകുറഞ്ഞ മാര്‍ഗ്ഗമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ തന്നെ ദുബായില്‍ കായിക പരിശീലനത്തിനും മറ്റുമായി 91 കേന്ദ്രങ്ങള്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

English summary
Dubai Municipality has launched a community initiative under the slogan 'Your Weight in Gold' aimed at promoting a healthy lifestyle and encouraging members of society to achieve and maintain their optimal body weight.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X