കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയില്‍ മെര്‍സ് വൈറസ്: ലോകാരോഗ്യ സംഘട രംഗത്ത്

  • By Soorya Chandran
Google Oneindia Malayalam News

ജനീവ: സൗദി അറേബ്യയില്‍ പടരുന്ന മെര്‍സ്(മിഡില്‍ ഈസ്റ്റ് കൊറണോ വൈറസ്) വൈറല്‍ ബാധ തടയാന്‍ ലോകാരോഗ്യ സംഘടന രംഗത്ത്. മെര്‍സ് വൈറസ് മൂലം സൗദിയില്‍ 40 പേര്‍ മരിച്ച സാഹച്യത്തിലാണ് ലോകാരോഗ്യ സംഘട ഇടപെടുന്നത്.

വൈറസിന്റെ വ്യാപനം തടയുന്നത് സംബന്ധിച്ച പഠിക്കാന്‍ അടിയന്തിര കമ്മിറ്റിയെ ചുമതലപ്പെടുത്തിയതായി ലോകാരോഗ്യ സംഘടനയിലെ ആരോഗ്യ വിദഗ്ധന്‍ കീജി ഫുകൂദ അറിയിച്ചു. ഗള്‍ഫ് മേഖലയില്‍ പലയിടത്തും കണ്ടെത്തിയിട്ടുണ്ടെങ്കിലും സൗദിയിലാണ് വൈറസ് ബാധ കൂടുതലുള്ളത്.

MERS Virus

ഹജജ് കര്‍മ്മം നിര്‍വ്വഹിക്കാന്‍ ലോകത്തിന്റെ വിവധ ഭാഗങ്ങളില്‍ നിന്ന് ലക്ഷക്കണക്കിന് ആളുകള്‍ എത്തുന്ന രാജ്യമാണ് സൗദി അറേബ്യ. വൈറല്‍ പനി നിയന്ത്രിച്ചില്ലെങ്കില്‍ രോഗം മറ്റ് രാജ്യങ്ങളിലേക്ക് കൂടി വ്യാപിക്കാന്‍ സാധ്യതയുണ്ട്. അതിനാലാണ് പെട്ടെന്ന് കമ്മിറ്റിയെ നിയോഗിച്ചതെന്നും ഫുകൂദ പറഞ്ഞു.

വൈറല്‍ പനി ഇപ്പോള്‍ അപകടകരമായ രീതിയില്‍ പടര്‍ന്നു പിടിക്കുന്നില്ല. പക്ഷേ ശ്രദ്ധിച്ചില്ലെങ്കില്‍ വന്‍ ദുരന്തത്തിന് തന്നെ കാരണമായേക്കുമെന്ന് ലോകാരോഗ്യ സംഘടന വിലയിരുത്തുന്നു. സാര്‍സ്, എച്ച1എന്‍1 എന്നിവ ലോകത്ത് ഒരുപാട് പേരുടെ മരണത്തിനിടയാക്കിയ സാഹചര്യത്തിലാണ് അടിയന്തിര നടപടി.

മമ്പ് 2002 ല്‍ സാര്‍സ് പടര്‍ന്ന് പിടിച്ചപ്പോള്‍ ലോകാരോഗ്യ സംഘടന ഇത്തരത്തില്‍ അടിയന്തിര കമ്മിറ്റിയുണ്ടാക്കിയിരുന്നു. പിന്നീട് 2009 ല്‍ എച്1എന്‍1 പടര്‍ന്നുപിടിച്ചപ്പോഴും ലോകാരോഗ്യ സംഘടന ഇടപെട്ടിരുന്നു.

English summary
The World Health Organization is forming an emergency committee of international experts to prepare for a possible worsening of the Middle East coronavirus (MERS).
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X