കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആറ് മാസത്തിനിടെ 53 ഭക്ഷണശാലകള്‍ പൂട്ടി?

  • By Meera Balan
Google Oneindia Malayalam News

Dubai
ദുബായ്: ഭക്ഷ്യ സുരക്ഷയും മാനദണ്ഡങ്ങളും പാലിക്കാത്തതിനെത്തുടര്‍ന്ന് കഴിഞ്ഞ ആറ് മാസത്തിനിടെ 53 ഭക്ഷണശാലകളാണ് ദുബായ് മുന്‍സിപ്പാലിറ്റി അധികൃതര്‍ അടച്ച് പൂട്ടിയത്. ഭക്ഷ്യ പരിശോധന വിഭാഗം തലവന്‍ സുല്‍ത്താന്‍ അലി താഹെര്‍ ആണ് ഭക്ഷണശാലകള്‍ അടച്ച് പൂട്ടിയ വിവരം പറഞ്ഞത്. ഭക്ഷണസാധനങ്ങള്‍ സൂക്ഷിയ്ക്കുന്നതിനും, തയ്യാറാക്കുന്നതിനും അവയെ വിവധയിടങ്ങളില്‍ എത്തിയ്ക്കുന്നതിനും സുരക്ഷിതത്വം പാലിക്കാതിരുന്ന അന്‍പതിലേറെ സ്ഥാപനങ്ങളാണ് അടച്ച് പൂട്ടിയത്.താത്ക്കാലികമായാണ് ഭക്ഷ്യ ശാലകള്‍ അടച്ചത്

12,910 ഭക്ഷണശാലകളിലാണ് പരിശോധന നടത്തിയത്. ഭക്ഷണത്തിന്‍രെ ഗുണമേന്‍മയേയും ശുചിത്വത്തെയും അടിസ്ഥാനമാക്കി ഹോട്ടലുകളെ എ, ബി, സി, ഡി, ഇ, എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളായി തരം തിരിച്ചു. എറ്റവും നല്ല ഹോട്ടലുകള്‍ ഉള്‍പ്പെടുന്ന 'എ' (എക്‌സലന്റ്)വിഭാഗത്തില്‍ 25 ഹോട്ടലുകള്‍ ഉണ്ട്. എ യെക്കാള്‍ അല്‍പ്പം ഗുണമേന്‍മ കുറഞ്ഞ ബി (വെരി ഗുഡ്)യില്‍ 1,591 ഹോട്ടലുകള്‍ ഉണ്ട്.

'സി' (ഗുഡ്) വിഭാഗത്തില്‍ 5,557 ഭക്ഷണ ശാലകളാണുള്ളത്. ഡി( മീഡിയം) വിഭാഗത്തില്‍ 359 ഹോട്ടലുകള്‍ ഉണ്ട്. 'ഇ' വിഭാഗം (പുവര്‍) 29 ഭക്ഷണ ശാലകള്‍ ഉണ്ട്. ഏറ്റവും മോശപ്പെട്ട ഹോട്ടലുകളാണ് 'ഇ' ല്‍ ഉള്ളത്. കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 20 ശതമാനം ഭക്ഷണ ശാലകളും മാനദണ്ഡങ്ങള്‍ പാലിയ്ക്കാതെയാണ് രാജ്യത്ത് പ്രവര്‍ത്തിയ്ക്കുന്നത്. ഭക്ഷ്യപരിശോധനയ്ക്ക് നേതൃത്വം നല്‍കിയ ദുബായ് മുന്‍സിപ്പാലിറ്റി അധികൃതര്‍ തന്നെയാണ് ഗുണമേന്‍മയുടെ അടിസ്ഥാനത്തില്‍ ഭക്ഷണശാലകളെ തരംതിരിച്ചത്.

English summary
Due to flouting of rules, Dubai Municipality stopped business of 53 food establishment temporarily during the past 6 months
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X